ഉമ്മര്‍ തയ്യിലിന്‍റെ ഖുര്‍ആന്‍ ശേഖരം
ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ന്‍റെ രണ്ട് കോപ്പികളില്‍ ഒന്ന് തന്‍റെ കൈവശമാണെന്ന് ഇദ്ദേഹം അവകാശപെടുന്നു. ലൈന്‍സ് വെച്ചാണ് ഖുര്‍ആന്‍ പരായണം നടത്തുക.
വ്യത്യസ്ഥ വലിപ്പത്തിലുളള ഖുര്‍ആനുകളുടെ ശേഖരം തന്നെ മലപ്പുറം മങ്കടയിലുണ്ട്. മങ്കട സ്വദേശി ഉമ്മര്‍ തയ്യിലാണ് വ്യത്യസ്ഥങ്ങളായ ഖുര്‍ആന്‍ സൂക്ഷിച്ചിരിക്കുന്നത്.
ഭാര്യ പിതാവ് സമ്മാനിച്ചതാണ് ചെറിയ ഖുര്‍ആനായി ആദ്യം ലഭിച്ചത്. പിന്നീട് ഷാര്‍ജ ബുക്ക് ഫെസ്റ്റില്‍വെച്ച് ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ആന്‍ കണ്ടു. ഏറെ പണിപെട്ടാണ് ഇത് സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും ചെറിയ ഖുര്‍ന്‍റെ രണ്ട് കോപ്പികളില്‍ ഒന്ന് തന്‍റെ കൈവശമാണെന്ന് ഇദ്ദേഹം അവകാശപെടുന്നു. ലൈന്‍സ് വെച്ചാണ് ഖുര്‍ആന്‍ പരായണം നടത്തുക.
വിവിധ വലിപ്പത്തിലുളള ഖുര്‍ആന്‍ ശേഖരത്തിനൊപ്പം പഴയകാല ഖുര്‍ആന്‍ പരിഭാഷകളും ഇവിടെ ഉണ്ട്. ഖുര്‍ആന്‍ കൂടാതെ വ്യത്യസ്ഥ രാജ്യങ്ങളിലെ നാണയങ്ങളും, സ്റ്റാമ്പും ഉമ്മര്‍ തയ്യലിന്‍റെ കൈവശമുണ്ട്. ഒട്ടക്കപക്ഷിയുടടെ മുട്ടയടക്കം കൌതുകം തോന്നുനതെല്ലാം എടുത്ത് വെച്ച് വലിയൊരു പുരാവസ്തു ശേഖരംതന്നെ ഇപ്പോള്‍ ഈ വീട്ടിലുണ്ട്.