മന്ത്രിസഭ നല്‍കുന്ന പദവി വിഎസ് അച്യുതാനന്ദന്‍ ഏറ്റെടുത്തേക്കുമെന്ന് സൂചന
വിഎസിന്‍റെ പദവി നല്‍കുന്ന കാര്യത്തില്‍ നേരത്തേ ധാരണയായതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
മന്ത്രിസഭ നല്‍കുന്ന പദവി വിഎസ് അച്യുതാനന്ദന്‍ ഏറ്റെടുത്തേക്കുമെന്ന് സൂചന. വിഎസിന്‍റെ പദവി നല്‍കുന്ന കാര്യത്തില്‍ നേരത്തേ ധാരണയായതാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ പാര്‍ട്ടി നേതൃത്വവും വിഎസുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു
വി എസിന് കാബിനറ്റ് റാങ്കോടു കൂടി ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് പാര്‍ട്ടി തലത്തില്‍ നേരത്തെ തന്നെ ധാരണയായിരുന്നു. എന്നാല്‍ ഇതിനോട് വിഎസ് അനുകൂലമായി പ്രതികരിക്കാതിരുന്നതോടെ വിഷയം പാര്‍ട്ടിക്കുള്ളില്‍ പ്രതിസന്ധി തീര്‍ക്കുകയാണ്.
ഇന്നലെ പ്രകാശ് കാരാട്ടുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വി എസ് തന്റെ നിലപാട് ആവര്‍ത്തിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിനിടയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഭരണ പരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കണമെന്ന് കാരാട്ട് വി എസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ആലങ്കാരിക പദവികള്‍ ആവശ്യമില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ കൃത്യമായ സ്ഥാനമാണ് വേണ്ടതെന്നുമായിരുന്നു വി എസിന്റെ മറുപടി. ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്ത് പ്രകാശ് കാരാട്ട് സ്വീകരിച്ച അടവു നയങ്ങള്‍ ശരിയായില്ലെന്ന വിമര്‍ശവും വി എസ് ഉയര്‍ത്തിയതായാണ് സൂചന.
നേരത്തെ, വി എസിന്റെ പദവി സംബന്ധിച്ച് പാര്‍ട്ടി തീരുമാനമെടുക്കമെന്നും മന്ത്രി സഭ ഇക്കാര്യത്തില്‍ തുടര്‍ നടപടി കൈ കൊള്ളുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. ആവശ്യം വി എസ് തള്ളിയെങ്കിലും അദ്ദേഹത്തെ അനുനയിപ്പിക്കാനാകുനമെന്ന പ്രതീക്ഷയാണ് ഇപ്പോഴും നേതൃത്വത്തിനുള്ളത്.