21 പേരെ കാണാതായ സംഭവം: രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി
കാണാതായ പാലക്കാട് സ്വദേശി യഹിയ, മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെയാണ് കേസ്.
ദൂരൂഹ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് 21 പേരെ കാണാതായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി. കാണാതായ പാലക്കാട് സ്വദേശി യഹിയ, മുംബൈ സ്വദേശി ആര്‍ഷി ഖുറേഷി എന്നിവര്‍ക്കെതിരെയാണ് കേസ്. യഹിയയുടെ ഭാര്യ മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇരുവര്‍ക്കുമെതിരായ പരാതി.
മെറിന്‍ ജോസഫിന്‍റെ സഹോദരന്‍ എബിന്‍ ജോസഫിന്‍റെ പരാതിയെ തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് യുഎപിഎ ചുമത്തിയത്. എറണാകുളം അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ വിജയനാണ് മെറിന്‍റെ ഭര്‍ത്താവും പാലക്കാട് സ്വദേശിയുമായ യഹിയയ്ക്കെതിരെയും ബോംബെ സ്വദേശിയായ ആര്‍ഷി ഖുറേഷിക്കെതിരെയും കേസ് എടുത്തത്. മെറിനെയും ബക്സറ്റിനെന്ന യഹിയെയും കല്യാണം കഴിപ്പിച്ചതും മതം മാറ്റിയതും മുംബൈ സ്വദേശിയായ ഖുറേഷിയുടെ നിര്‍ദ്ദേശ പ്രകാരമാമെന്നാണ് പരാതിയില്‍ പറയുന്നത്.
ഇസ്ലാം മതം സ്വീകരിച്ച മെറിന്‍ മറിയം എന്ന പേരും സ്വീകരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇരുവരെയും കാണാതായതായി ബന്ധുക്കള്‍ പറഞ്ഞത്. പാലക്കാട് നിന്നും കാണാതായ ഈസയുടെ സഹോദരനാണ് യഹിയ.