പാലക്കാട് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസ്: നാല് വൈദികര്‍ അറസ്റ്റില്‍

Update: 2018-05-10 21:45 GMT
Editor : Sithara
പാലക്കാട് വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസ്: നാല് വൈദികര്‍ അറസ്റ്റില്‍
Advertising

പാലക്കാട് വാളയാറില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ നാല് വൈദികര്‍ അറസ്റ്റില്‍.

Full View

പാലക്കാട് വാളയാറില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ നാല് വൈദികര്‍ അറസ്റ്റില്‍. കൊലപാതക വിവരം മറച്ചുവെച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്. കേസിലെ പ്രധാന പ്രതിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ചന്ദ്രാപുരം സ്റ്റെന്‍സിലാസ് പള്ളിവികാരി ഫാദര്‍ മതലൈ മുത്തു, വൈദികരായ കളന്തരാജ്, ലോറന്‍സ്, മേല്‍ക്യൂര്‍ എന്നിവരെയാണ് പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ചോദ്യം ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു. കോയമ്പത്തൂര്‍ സ്വദേശിനി 18 വയസ്സുള്ള ഫാത്തിമ സോഫിയ എന്ന നിയമവിദ്യാര്‍ഥിനി 2013 ജൂലൈ 23നാണ് കൊല്ലപ്പെട്ടത്. പള്ളിയോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ് കേസന്വേഷണം അവസാനിപ്പിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പിന്നീട് വിദ്യാര്‍ഥിനിയുടെ അമ്മ പരാതി നല്‍കി. തുടര്‍ന്ന് പാലക്കാട് എസ്പിയുടെ നിര്‍ദേശ പ്രകാരം നടത്തിയ പുനരന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ പിടികൂടിയത്. ‌‌

പ്രധാന പ്രതി പള്ളി വികാരിയായിരുന്ന ആരോഗ്യരാജിനെ കഴിഞ്ഞ ഡിസംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. കോയമ്പത്തൂര്‍ രൂപത ബിഷപ് തോമസ് അക്യൂസിനും കേസില്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News