സ്വാശ്രയ കോളജുകള്‍ ഫീസ് വര്‍ധിപ്പിച്ചത് കോടതിയില്‍ ചോദ്യം ചെയ്യും: മുഖ്യമന്ത്രി
Update: 2018-05-10 11:08 GMT
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകളില്‍ കുത്തനെ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി
സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകളില്‍ കുത്തനെ ഫീസ് വര്‍ധിപ്പിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയാണ് ഇതിനുളള അനുമതി കോളജുകള്‍ക്ക് കൊടുത്തത്. നിശ്ചയിച്ച ഫീസില്‍ കൂടുതല്‍ ഈടാക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സര്‍ക്കാരിനുളളത്. പ്രതിപക്ഷം എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ മൌനം പുലര്‍ത്തുന്നതെന്നും പിണായി കോഴിക്കോട്ട് ചോദിച്ചു.