പക്ഷിപ്പനി ബാധിച്ച താറാവുകളെ മാത്രം കൊന്നൊടുക്കാനുള്ള തീരുമാനം ചട്ടവിരുദ്ധം

Update: 2018-05-10 21:16 GMT
പക്ഷിപ്പനി ബാധിച്ച താറാവുകളെ മാത്രം കൊന്നൊടുക്കാനുള്ള തീരുമാനം ചട്ടവിരുദ്ധം
Advertising

നഷ്ടപരിഹാര തുക സംബന്ധിച്ച് യാതൊരു തീരുമാനവുമില്ല.

Full View

പക്ഷിപ്പനി ബാധിച്ച താറാവുകളെ മാത്രം കൊന്നൊടുക്കാനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആക്ഷേപം. രോഗം കണ്ടെത്തിയാല്‍ പാലിക്കേണ്ട കേന്ദ്രനിര്‍ദേശം മൃഗസംരക്ഷണവകുപ്പ് പാലിക്കുന്നില്ല. കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാത തുക കുറയ്ക്കുന്നതിനു വേണ്ടിയാണ് ഈ നീക്കമെന്നും പരാതിയുണ്ട്.

പക്ഷിപ്പനി സ്ഥിരീകരിച്ചാല്‍ ആ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ പൂര്‍ണമായും നശിപ്പിക്കണമെന്നാണ് ചട്ടം. അല്ലാത്ത പക്ഷം മറ്റുപക്ഷികളിലേക്ക് വൈറസ് ബാധ ഉണ്ടാകാനിടയുണ്ടെന്ന വടക്കേ ഇന്ത്യയില്‍ ഉണ്ടായ മുന്‍ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തു. ചട്ടങ്ങള്‍ പൂര്‍ണമായും അവഗണിച്ച് താറാവുകളെ കൊന്നൊടുക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നീക്കം. നിലവില്‍ രോഗം ബാധിച്ചവയെ മാത്രം കൊന്നൊടുക്കിയാല്‍ മതിയെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇങ്ങനെയാകുമ്പോള്‍ 2014 ലേതിനേക്കാള്‍ കുറച്ച് മാത്രം കൊന്നൊടുക്കിയാല്‍ മതിയെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.

2014 നവംബറില്‍ കുട്ടനാട്ടില്‍ പക്ഷിപ്പനി ബാധിച്ചപ്പോള്‍ ലക്ഷത്തിലധികം താറാവുകളെ കൊന്നൊടുക്കിയിരുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ താറാവിന് 150 രൂപയും താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് 100 രൂപയുമാണ് സര്‍ക്കാര്‍ അന്ന് നഷ്ടപരിഹാരമായി നല്‍കിയത്. ഇക്കുറി സാമ്പത്തിക ബാധ്യത ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് രോഗം ബാധിച്ച താറാവുകളെ മാത്രം കൊന്നൊടുക്കിയാല്‍ മതിയെന്ന നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. ഒപ്പം, കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക സംബന്ധിച്ച് യാതൊരു തീരുമാനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

Tags:    

Similar News