ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം 22ആം ദിവസത്തില്‍
എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും സമരം തുടങ്ങിവെച്ച വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭരംഗത്ത് 22ആം ദിവസവും ശക്തമായി തുടരുകയാണ്
ലോ അക്കാദമി ലോ കേളേജിലെ വിദ്യാര്‍ത്ഥി സമരം 22ആം ദിവസവും തുടരുന്നു. കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് പഠിപ്പ് മുടക്കും. നാളെ സംയുക്തമായി സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.
എസ്എഫ്ഐ സമരത്തില്‍ നിന്ന് പിന്നോട്ട് പോയെങ്കിലും സമരം തുടങ്ങിവെച്ച വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭരംഗത്ത് 22ആം ദിവസവും ശക്തമായി തുടരുകയാണ്. കെഎസ്‍യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി സംഘടനകളാണ് സമര രംഗത്ത് ഉള്ളത്. ഇവര്‍ക്ക് പിന്തുണയായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികളും സമരമുഖത്താണ്. മുഴുവന്‍ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്ന് ഇന്ന് സംയുക്ത പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നാളെ മുതല്‍ കെ മുരളീധരന് എംഎല്‍എയും അനിശ്ചതകാല സമരത്തിനിറങ്ങും.
അതേസമയം കോളേജ് തുറക്കാനുള്ള ശ്രമം മാനേജ്മെന്റ് തുടരുകയാണ്. ക്ലാസ് ആരംഭിച്ചാല്‍ സഹകരിക്കാമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. പക്ഷെ ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറാതെ പ്രതിഷേധിക്കാനാണ് സാധ്യത. പട്ടികജാതി അതിക്രമ നിയമപ്രകാരം ലക്ഷ്മി നായര്‍ക്കെതിരെ കേസെടുത്തെങ്കിലും പോലീസ് നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ ആലോചന.