സംസ്ഥാനത്തെ 97 സ്വാശ്രയ എഞ്ചി. കോളേജുകളില്‍ ഫീസ് കുറച്ചു
Update: 2018-05-10 01:02 GMT
സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റുകളിലെ ഫീസാണ് കുറച്ചത്
സംസ്ഥാനത്തെ 97 സ്വാശ്രയ എഞ്ചിനിയറിങ് കോളജുകളില്‍ ഫീസ് നിരക്ക് കുറച്ചു. സ്വാശ്രയ കോളേജിലെ മെറിറ്റ് സീറ്റുകളിലെ ഫീസാണ് കുറച്ചത്. കുറഞ്ഞ ഫീസ് നിരക്ക് നിശ്ചയിച്ച സ്വാശ്രയ കോളെജുകളുടെ പട്ടിക പ്രവേശ പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് പുതുക്കിയ ഫീസ് മനസ്സിലാക്കി ഓപ്ഷന് നല്‍കാനാണ് ഈ സൌകര്യം. പരമാവധി ഫീസ് കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ അഭ്യര്‍ഥന കണക്കിലെടുത്താണ് തീരുമാനം. മെറിറ്റ് സീറ്റിലെ അന്‍പതിനായിരം രൂപ ഫീസ് ഇരുപതിനായിരം രൂപ വരെ കുറയ്കാന്‍ 34 മാനേജ്മെന്റുകള്‍ സന്നദ്ധത അറിയിച്ചത്. ജൂണ്‍ 28 വരെ ഓപ്ഷന് നല്‍കാം.