തൃശൂരില്‍ വീണ്ടും പൊലീസിന്റെ ദലിത് മര്‍ദ്ദനം
പൊലീസ് സ്‌റ്റേഷനില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് താന്‍ സാക്ഷിയാണെന്ന് അച്ഛന് പ്രഭാകരന്‍ പറഞ്ഞു. മകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രഭാകരന്‍ മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കി.
വിനായകന് പിന്നാലെ തൃശൂരില്‍ മറ്റൊരു ദലിത് യുവാവിനെ കൂടി പൊലീസ് മര്‍ദ്ദിച്ചതായി പരാതി. ത്യശൂര്‍ തളിക്കുളം സ്വദേശി പ്രഭാകരന്റെ മകന്‍ ആഞ്ചലോയെയാണ് വലപ്പാട് സ്‌റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
അയല്‍പക്കത്തെ വീട്ടിലെ കുളിമുറിയില്‍ ഓളിഞ്ഞ് നോക്കിയെന്നാരോപിച്ചാണ് 18 കാരനായ ആഞ്ചലോയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. പിതാവിനൊപ്പം വലപ്പാട് പൊലീസ് സ്‌റ്റേഷനിലെത്തിയ തന്നെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആഞ്ചലോ ആരോപിച്ചു. പൊലീസ് സ്‌റ്റേഷനില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചതിന് താന്‍ സാക്ഷിയാണെന്ന് അച്ഛന് പ്രഭാകരന്‍ പറഞ്ഞു. മകനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രഭാകരന്‍ മനുഷ്യാവകാശ കമ്മീഷന്‍ പരാതി നല്‍കി.
മണിക്കൂറുകളോളം സ്‌റ്റേഷനില്‍ പീഡനത്തിനിരയാക്കിയതിന് ശേഷം മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചാണ് ഇവരെ തിരിച്ചയച്ചത്. ഫോണ്‍ സൈബര്‍ സെല്ലില്‍ പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കുമെന്ന താക്കീതിലാണ് ഇവരെ പൊലീസ് പറഞ്ഞയച്ചതെന്നും പരാതിയില്‍ പറയുന്നു.