ബാറുകളുടെ ദൂരപരിധി 50 മീറ്ററാക്കിയെന്ന് മന്ത്രി
4 സ്റ്റാര്‍ 5 സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു
ബാറുകളുടെ ദൂരപരിധി കുറിച്ചിട്ടില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിലപാട് തള്ളി എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. 4 സ്റ്റാര്‍ 5 സ്റ്റാര്‍ ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 3 സ്റ്റാര്‍ മുതല്‍ താഴെയുള്ള ബാറുകള്‍ക്കും ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും ദൂരപരിധി കുറച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.
ബാറുകളുടെ ദൂരപരിധി കുറച്ചത് സംബന്ധിച്ച എക്‌സൈസ് കമ്മീഷണറുടെ നിലപാട് ഇതാണ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലൂടെ കമ്മീഷണറുടെ ഈ നിലപാടിനെ തിരുത്തുകയാണ് എക്‌സൈസ് മന്ത്രി. ബാറുകളുടെ ദൂരപരിധി 50 മീറ്ററായി കുറച്ചിട്ടുണ്ട്. 4 സ്റ്റാര്‍ 5 സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഈ ഹോട്ടലുകള്‍ ഉയര്‍ന്ന നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ എത്തുന്നവര്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. ഇവയുടെ ദുരപരിധി കുറച്ചതുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്നും മന്ത്രി വിശദീകരിക്കുന്നു.
3 സ്റ്റാര്‍ മുതല്‍ താഴെയുള്ള ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലറ്റുകളുടെയും ദൂരപരിധി 200 മീറ്ററായി തുടരുകയാണ്. കള്ളുഷാപ്പുകളുടെ ദൂരപരിധി കുറച്ചിട്ടില്ല. എല്ലാ മദ്യശാലകളുടെയും ദൂരപരിധി കുറിച്ചെന്ന പ്രചരണങ്ങള്‍ തെറ്റാണെന്നും ലേഖനത്തില്‍ മന്ത്രി പറയുന്നുണ്ട്. ദൂരപരിധി സംബന്ധിച്ച എക്‌സൈസ് വകുപ്പിലെ ആശയക്കുഴപ്പം വ്യക്തമാക്കുന്നതാണ് എക്‌സൈസ് കമ്മീഷണറുടെയും മന്ത്രിയുടെ വിശദീകരണങ്ങളിലെ വൈരുധ്യം.