മണ്ണാര്‍ക്കാട് കൊലപാതകത്തിന് പിന്നില്‍ സിപിഐ, മുന്‍ നിലപാട് തിരുത്തി സഫീറിന്റെ പിതാവ്
തന്നെയും മകനെയും കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോഴും ഭീഷണിയുണ്ടെന്നും സിറാജുദ്ദീന്‍ പറഞ്ഞു...
മണ്ണാര്‍ക്കാട്ടെ കൊലപാതകം രാഷ്ട്രീയ കാരണങ്ങളാല്‍ അല്ലെന്ന പ്രസ്താവന കൊല്ലപ്പെട്ട സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ തിരുത്തി. സിപിഐ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് കൊല ചെയ്യാനുള്ള തീരുമാനമുണ്ടായതെന്ന് കെപിസിസി പ്രസിഡണ്ട് എംഎം ഹസ്സന്‍ ആരോപിച്ചു. എന്നാല്‍ ആരോപണം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു.
ആദ്യ പ്രതികരണം തിരുത്തിയാണ് കൊലക്ക് പിന്നില്‍ സിപിഐ ഗുണ്ടകളുടെ രാഷ്ട്ര പകപോക്കലാണെന്ന് സിറാജുദ്ദീന്‍ ആരോപിച്ചിരിക്കുന്നത്. പ്രദേശത്തെ സിപിഐ ഗുണ്ടാ താവളമായ മത്സ്യ മാര്‍ക്കറ്റ് പൂട്ടിച്ചതിലുള്ള വിരോധമാണ് പ്രതികള്‍ തീര്‍ത്തത്.
തന്നെയും മകനെയും കൊല്ലുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇപ്പോഴും ഭീഷണിയുണ്ടെന്നും സിറാജുദ്ദീന്‍ പറഞ്ഞു. സഫീറിനെ കൊല്ലാനുള്ള ഗൂഢാലോചന യോഗം നടന്നത് സിപിഐ ഓഫീസിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സിപിഐക്ക് ബന്ധമുണ്ടെന്ന ആരോപണം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നിഷേധിച്ചു. ഞായറാഴ്ച രാത്രിയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിനെ അഞ്ചംഗം സംഘം കുത്തിക്കൊന്നത്.