പൊലീസ് സേനയിലെ രാഷ്ട്രീയ അതിപ്രസരം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

Update: 2018-05-10 15:47 GMT
Editor : Jaisy
പൊലീസ് സേനയിലെ രാഷ്ട്രീയ അതിപ്രസരം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
Advertising

എറണാകുളം റൂറല്‍, പത്തനംതിട്ട അസോസിയേഷന്‍ സമ്മേളനങ്ങളില്‍ രക്തസാക്ഷി പ്രമേയവും മുദ്രാവാക്യം വിളിയും ഉണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്

പെലീസിലെ രാഷ്ട്രീയ അതിപ്രസരത്തിനെതിരെ മുന്നറിയിപ്പുമായി ഇന്റലിജൻസ് . അസോസിയേഷൻ ലോഗോ മാറ്റവും സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളികളും ചട്ടലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടി ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട്. ഡിജിപിക്കാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Full View

സേനയിൽ മുൻപൊന്നും ഇല്ലാത്ത വിധം രാഷ്ട്രീയ അതിപ്രസരമെന്ന് വ്യക്തമാക്കുന്നതാണ് ഇൻറലിജൻസ് റിപ്പോർട്ട്. അസോസിയേഷൻ ജില്ല സമ്മേനങ്ങളിലെ ചട്ടലംഘനങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടിൽ പോലീസിൽ രാഷ്ട്രീയം വർദ്ധിക്കുന്നുത് സേനയുടെ വിശ്വാസ്യത തകർക്കുമെന്ന് മുന്നറിയിപ്പുണ്ട്. അടുത്തിടെ നടന്ന എറണാകുളം റൂറൽ, കോഴിക്കോട്‌, പത്തനംതിട്ട ജില്ല സമ്മേളനങ്ങളിൽ രക്തസാക്ഷി അനുസ്മരണവും മുദ്രാവാക്യം വിളികളും നടന്നിരുന്നു. അസോസിയേഷൻ ബൈലോയിൽ മാറ്റമില്ലാതെ ലോഗോ നിറത്തിൽ മാറ്റം വരുത്തി. ഇതെല്ലാം ചട്ടലംഘനമാണെന്നും ഒഴിവാക്കേണ്ടതാണെന്നും ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

അസോസിയേഷന് വേണ്ടി ഉദ്യോഗസ്ഥർ രക്തസാക്ഷിത്വം വഹിക്കുന്നില്ല. സമ്മേളനങ്ങളിൽ മുൻ മുഖ്യമന്ത്രിമാർക്കെതിരെ മോശം പരാമർശം നടത്തുന്നതും അച്ചടക്കമുള്ള സേനയ്ക്ക് ചേർന്ന കീഴ്വഴക്കമല്ല. പൊതുജനങ്ങളുടെ സേവനത്തിനായി നിഷ്പക്ഷമായി പ്രവർത്തിക്കാൻ ഉത്തരവാദപ്പെട്ട പോലീസുകാർ ചട്ടലംഘനം നടത്തുന്നത് ഗ്രൗരവമായി കാണണമെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം സേനയിലെ രാഷ്ട്രീയവത്കരണത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. അസോസിയേഷൻ സമ്മേളനങ്ങളിലെ ചട്ടലംഘനങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് വിഷയം ഇന്റലിജൻസ് പരിശോധിച്ചത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News