ജിഷവധം: പൊലീസ് ശേഖരിച്ച തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്ന് ആരോപണം
കൊല നടത്താനുള്ള ഉദ്ദേശമായി പറയപ്പെടുന്ന കഥ പോലും പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്...
ജിഷ വധക്കേസില്‍ പ്രതിക്കെതിരെ നിലവില്‍ പോലീസ് ശേഖരിച്ചതായി പറയപ്പെടുന്ന തെളിവുകളില്‍ നല്ലൊരു ശതമാനവും കോടതിയില്‍ നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കൊല നടത്താനുള്ള ഉദ്ദേശമായി പറയപ്പെടുന്ന കഥ പോലും പ്രോസിക്യൂഷനെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.
ജിഷ കൊലക്കേസില്‍ പോലീസ് ശേഖരിച്ചതായി പറയപ്പെടുന്ന തെളിവുകളില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. പോലീസിന്‍റെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തിലില്ല എന്ന കാര്യം പരിഗണിക്കുമ്പോള്‍ തന്നെയും പോലീസ് വൃത്തങ്ങള്‍ പുറത്തുവിടുന്ന വിവരങ്ങളില്‍ നല്ലൊരു ശതമാനവും ദുര്‍ബലമാണെന്നാണ് നിയമവിദഗ്ധരുടെ പക്ഷം. സൂചനകളനുസരിച്ച് പോലീസിന്‍റെ പക്കലുള്ള തെളിവുകള്‍ ഇനി പറയുംവിധമാണ്
ഒന്ന് കൊലക്കുപയോഗിച്ച കത്തി- ആദ്യം കണ്ടെടുത്ത കത്തി ആണെന്നും അല്ലെന്നും ഒടുവില്‍ അതുതന്നെയാണെന്നുമുള്ള സ്ഥിരതയില്ലാത്ത തെളിവ് രണ്ട് പ്രതിയുടെ ഡിഎന്‍എയും മറ്റ് ഫോറന്‍സിക് തെളിവുകള്‍ മൂന്ന് സാക്ഷി മൊഴികള്‍ ഒരാള്‍ മാത്രമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ ആദ്യത്തെ തെളിവായ ആയുധം പ്രതിയുടെ സാന്നിധ്യത്തിലാണ് കണ്ടെടുക്കേണ്ടത്. ഇവിടെ അതുണ്ടായിട്ടില്ല.
രണ്ടാമത്തെ ശാസ്ത്രീയ തെളിവ്.ഇത്തരം ഫോറന്‍സിക് തെളിവുകള്‍ പരിശോധനക്കയക്കും മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളുണ്ട്. അവ പാലിച്ചിട്ടുണ്ടോ എന്ന വ്യക്തതയില്ല.
മൂന്ന് - സാക്ഷികള്‍ ഒരാള്‍ മാത്രമാണ് പ്രതിയെ തിരിച്ചറിഞതായി പറയുന്നത്.
കുറ്റകൃത്യങ്ങളുടെ കേസന്വേഷണം കൃത്യമായി തെളിയിക്കപ്പെടണമെങ്കില്‍ അവ എന്തിന് നടത്തിയെന്ന് കണ്ടെത്തണം. അതായത് ഉദ്ദേശം. ജിഷയുടെ കേസില്‍ ഈ ഉദ്ദേശ്യം എന്തായിരുന്നുവെന്നത് കൃത്യമല്ല. കുളിക്കടവ് കഥ പോലീസ് തന്നെ പിന്നീട് തള്ളിയതായാണ് വിവരം. പോലീസ് ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങളോട് വിശദീകരിക്കാത്ത സാഹചര്യത്തില്‍ കോടതിയില്‍ കേസെത്തുന്നത് വരെ കാത്തിരിക്കേണ്ടി വരും.