ആരോഗ്യസര്‍‍വ്വകലാശാലയിൽ 6 വര്‍ഷത്തിനിടെ സ്ഥിര നിയമനം നടന്നത് ഒറ്റ തസ്തികയില്‍ മാത്രം

Update: 2018-05-11 10:42 GMT
Editor : Jaisy
Advertising

311 തസ്തികകളെങ്കിലും വേണ്ടിടത്ത് ആകെ അനുവദിച്ചത് 117 എണ്ണം

Full View

എണ്‍പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആരോഗ്യസര്‍‍വ്വകലാശാലയിൽ ആറ് വര്‍ഷത്തിനിടെ സ്ഥിര നിയമനം നടന്നത് ഒറ്റ തസ്തികയിലേക്ക് മാത്രം. 311 തസ്തികകളെങ്കിലും വേണ്ടിടത്ത് ആകെ അനുവദിച്ചത് 117 എണ്ണം. അനുവദിച്ച തസ്തികകള്‍ പി.എസ്.സിയെ അറിയിക്കുന്നതിലും വീഴ്ചപറ്റി. നിലവില്‍ ജോലി ചെയ്യുന്നത് മറ്റ് വകുപ്പുകളില്‍ നിന്ന് ഡപ്യൂട്ടഷേനിലെത്തിയവരും താത്കാലികജീവനക്കാരും മാത്രം.

ആരോഗ്യസര്‍വ്വകലാശാലയിൽ ആവശ്യത്തിന് ജീവനക്കാരില്ല സ്ഥിരനിയമനം കിട്ടിയത് ഒരാള്‍ക്ക് മാത്രം. 311 പേരെങ്കലും വേണ്ടിടത്ത് അനുവദിച്ചത് 117 പോസ്റ്റുകൾ അനുവദിച്ച പോസ്റ്റുകൾ പി.എസ്.സി യെ അറിയിക്കുന്നതിലും വീഴ്ച. ആറ് വര്‍ഷം മുന്‍പ് പ്രവര്‍‍ത്തനം തുടങ്ങിയ ആരോഗ്യസര്‍വ്വകലാശാലയിൽ 100 തസ്തികകളാണ് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചത്. പക്ഷെ ആര്‍ക്കും സ്ഥിര നിയമനം നല്‍കിയില്ല. ഓരോ വര്‍ഷവും അന്‍പത് പേരെ നിയമിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പിന്നീട് വന്ന യുഡിഎഫ് സര്‍‍ക്കാര്‍ ആകെ അനുവദിച്ചത് 17 പോസ്റ്റുകള്‍ മാത്രമാണ്. അനുവദിച്ചവ പി.എസ്.സിക്ക് വിടുന്നതിലും വീഴ്ച വരുത്തി.

ചുരുക്കത്തിൽ 279 കോളേജുകളിലായി എണ്‍പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ആരോഗ്യ സര്‍വ്വകലാശാലയിൽ ഇതുവരെ സ്ഥിര നിയമനം ലഭിച്ചത് ഓരാള്‍ക്ക് മാത്രമാണ്.ബാക്കി തസ്തികയിലെല്ലാം മറ്റ് വകുപ്പുകളില്‍ നിന്നുള്ലവരോ,താത്കാലിക ജീവനക്കാരോ,കരാര്‍ ജീവനക്കാരോ ആണ് ജോലി ചെയ്യുന്നത്.അതേ സമയം ആരോഗ്യസര്‍വ്വകലാശാലയെക്കാള്‍ കുറഞ കോളേജുകളും വിദ്യാര്‍ത്ഥികളുമുള്ള മറ്റ് സര്‍വ്വകലാശാലകളില്‍ 1500 ലധികം ജീവനക്കാരാണുള്ളത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ 40 പേരെ പി.എസ്.സി ഉടന്‍ നിയമിക്കുമെന്നാണ് വിവരം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News