കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി

Update: 2018-05-11 14:14 GMT
കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി
Advertising

ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ നികത്തപ്പെട്ട സ്ഥലത്ത് നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ കളക്ടര്‍ക്ക് ചുമതല നല്‍കിയതായി റവന്യുമന്ത്രി

Full View

ആറന്മുള വിമാനത്താവള പദ്ധതിയുടെ പേരില്‍ നികത്തപ്പെട്ട കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടി. ഒരു മാസത്തിനകം മണ്ണ് മാറ്റി നീരൊഴുക്ക് പുനസ്ഥാപിക്കാന്‍ കളക്ടര്‍ക്ക് ചുമതല നല്‍കിയതായി റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ ഭൂമാഫിയക്ക് ഒത്താശ ചെയ്തെന്ന് പറയേണ്ടിവരുമെന്നും റവന്യുമന്ത്രി ആരോപിച്ചു.

ആറന്മുള പദ്ധതിക്കായി നികത്തപ്പെട്ട കരിമാരം തോടും ആറന്മുള ചാലും പൂര്‍വസ്ഥിതിയിലാക്കാന്‍ 2014 ല്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയിരുന്നില്ല. ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാന്‍ റവന്യുമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇവിടെ നിന്ന് മാറ്റുന്ന മണ്ണ് റെയില്‍വേക്കോ കെ എസ് ടി പി ക്കോ ആവശ്യാനുസരണം നല്‍കും. ലാന്‍ഡ് റവന്യു കമ്മീഷണര്‍, പത്തനംതിട്ട ജില്ലാകളക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

Tags:    

Similar News