വിഴിഞ്ഞത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് വിഎസും ഉമ്മന്‍ചാണ്ടിയും
മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരും കൊള്ളയ്ക്ക് കൂട്ടു നിന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയും വിഎസ് അച്യുതാനന്ദനും നിയമസഭയില്‍ കൊമ്പുകോര്‍ത്തു. വിഴിഞ്ഞത്തെ അദാനിക്ക് തീറെഴുതിയ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കുമെതിരെ അന്വേഷണം നടത്തണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിയിക്കുന്നതാണ് സിഎജി റിപ്പോര്‍ട്ട് എന്ന് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മുന്‍മുഖ്യമന്തി ഉമ്മന്‍ചാണ്ടിയും ഉദ്യോഗസ്ഥരും കൊള്ളയ്ക്ക് കൂട്ടു നിന്നു. ഇത്തരം ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി സമഗ്രമായി അന്വേഷണം വേണമെന്നും വിഎസ് സഭയില്‍ സബ്മിഷന്‍ ഉന്നയിച്ചു. വിഴിഞ്ഞം കരാര്‍ സുതാര്യമായാണ് നടപ്പിലാക്കിയതെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നു ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞു.