കോട്ടയത്തെ കൂട്ടുകെട്ട് ഇടതുപക്ഷത്തേക്കുള്ള നീക്കമല്ലെന്ന് കെഎം മാണി
കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ പാര്‍ട്ടി പരിശോധിച്ച് നടപടിയെടുക്കും. പിജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ല...
പ്രാദേശികമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി ധാരണയുണ്ടാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് കെഎം മാണി. കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടായ സംഭവത്തില്‍ പാര്‍ട്ടി പരിശോധിച്ച് നടപടിയെടുക്കും. പിജെ ജോസഫുമായി അഭിപ്രായ വ്യത്യാസമില്ലെന്നും മാണി പറഞ്ഞു.
യുഡിഎഫിനൊപ്പം നില്‍ക്കണമെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്. കോട്ടയം ഡിസിസിയുടെ പ്രകോപനമായ നീക്കങ്ങളാണ് കടുത്ത തീരുമാനത്തിന് കാരണം. ഇത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഇടതുപക്ഷവുമായി എന്തെങ്കിലും കൂട്ടുകെട്ടിന് വേണ്ടിയുളള നീക്കമായി കരുതരുത്. വലിയ രാഷ്ട്രീയ വഞ്ചനയാണെന്ന് പറയേണ്ട കാര്യമല്ല.
അന്ധമായ വിരോധം ആരോടുമില്ല. സിപിഐക്ക് ആദ്യംമുതലേ ഭയപ്പാടുണ്ട്. ഇടതുമുന്നണിയിലെ സ്ഥാനം പോകുമോ എന്ന ഭയമാണ് സിപിഐക്ക്. സിപിഎമ്മും കോണ്‍ഗ്രസും ദ്രോഹിച്ചിട്ടുണ്ടെങ്കിലും ദ്രോഹിച്ചവരോട് പിണക്കമില്ലെന്നും മാണി പറഞ്ഞു.