കെപിസിസി പട്ടികയില്‍ നിലപാട് കടുപ്പിച്ച് എ, ഐ ഗ്രൂപ്പുകള്‍

Update: 2018-05-11 03:52 GMT
Editor : Subin
കെപിസിസി പട്ടികയില്‍ നിലപാട് കടുപ്പിച്ച് എ, ഐ ഗ്രൂപ്പുകള്‍
Advertising

പട്ടിക ഹൈക്കമാന്‍റ് അംഗീകരിച്ചില്ലെങ്കില്‍ സംഘടന തെരഞ്ഞെടുപ്പിലേക്ക് പോകാമെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്.

കെപിസിസി പട്ടികയില്‍ മാറ്റം വരുത്താന്‍ ഹൈക്കമാന്‍റ് ഇനിയും നിര്‍ദ്ദേശിച്ചാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ-ഐ ഗ്രുപ്പുകള്‍ ആവിശ്യപ്പെടും. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ധാരണയിലെത്തി. തെരഞ്ഞെടുപ്പ് നടന്നാല്‍ പ്രതിഷേധമുയര്‍ത്തുന്നവരെ മാറ്റി നിര്‍ത്തി ഒന്നിച്ച് നീങ്ങാനാണ് തീരുമാനം.

Full View

തെരഞ്ഞെടുപ്പിലൂടെയാണ് കെപിസിസി അംഗങ്ങളെ തീരുമാനിക്കുന്നതെങ്കില്‍ ഇപ്പോള്‍ പട്ടികയില്‍ ഉള്ളതിനേക്കാള്‍ അംഗങ്ങളെ ഗ്രൂപ്പില്‍ നിന്ന് ഉള്‍പ്പെടുത്താമെന്നാണ് എ-ഐ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.അതുകൊണ്ട് വിഎം സുധീരന്‍ അടക്കമുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ഹൈക്കമാന്‍റ് വഴങ്ങിയാല്‍ അംഗീകരിക്കേണ്ടെന്നാണ് തീരുമാനം.ഇനി പട്ടികയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചാല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാകും കേരളത്തില്‍ പ്രധാന ഗ്രൂപ്പുകള്‍ ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ ധാരണയിലെത്തിയിട്ടുമുണ്ട്.

പട്ടിക അംഗീകരിക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ സംഘടനെ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം ഹൈക്കമാന്റിന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എഴുതി നല്‍കുകയും ചെയ്യും.എന്നാല്‍ എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദ തന്ത്രമായാണ് പ്രതിഷേധമുയര്‍ത്തിയവര്‍ ഇതിനെ കാണുന്നത്.നംവബറില്‍ എഐസിസി സമ്മേളനം ചേരാനിരിക്കേ സംഘടന തെരഞ്ഞെടുപ്പ് നടത്തി കേരളത്തില്‍ നിന്നുള്ള അംഗങ്ങളെ തീരുമാനിക്കുകയെന്നത് അപ്രായോഗികമാണെന്ന നിലപാടിലാണ് ഇവരുള്ളത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News