ബാര്‍ കേസിലെ വിജിലന്‍സ് നിലപാട് എല്‍ഡിഎഫ് നയത്തിന് വിരുദ്ധം

Update: 2018-05-11 13:14 GMT
ബാര്‍ കേസിലെ വിജിലന്‍സ് നിലപാട് എല്‍ഡിഎഫ് നയത്തിന് വിരുദ്ധം
Advertising

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണ്ടന്ന വിജിലന്‍സ് നിലപാട് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധം.

Full View

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണ്ടന്ന വിജിലന്‍സ് നിലപാട് എല്‍ഡിഎഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധം. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നായിരുന്നു എല്‍ഡിഎഫിന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍‌ നല്‍കിയ ഹര്‍ജി നിലനില്‍ക്കവേയാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഉറച്ച് നില്‍ക്കുന്നത്.

ബാര്‍ കോഴക്കേസില്‍ മാണിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധമായിരുന്നു എല്‍ഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ നടത്തിയത്. യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെടിരെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉള്‍പ്പെടുയുള്ളവര്‍ കോടതിയില്‍ കക്ഷി ചേരുകയും ചെയ്തു. ആര്‍ സുകേശന്റെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുള്ള വി എസ് അച്യുതാനന്ദന്റെയും മന്ത്രി വി എസ് സുനില്‍കുമാറിന്റെയും ഹര്‍ജികളും കോടതിയുടെ മുന്നിലുണ്ട്. അധികാരത്തില്‍ എത്തിയാല്‍ ബാര്‍ കോഴ അടക്കമുള്ള അഴിമതിക്കേസുകളില്‍ ശക്തമായ നടപടികളെടുക്കുമെന്ന എല്‍ഡിഎഫ് വാഗ്ദാനത്തിന് വിരുദ്ധമായി കൂടിയാണ് വിജിലന്‍സിന്റെ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതിനെ ന്യായീകരിക്കുകയും ചെയ്തു.

ഐസ്ക്രീം പാര്‍ലര്‍ കേസിന് പിന്നാലെ ബാര്‍ കേസിലും വിഎസിന്റെ നിലപാടിനെതിരെ സര്‍ക്കാര്‍ നയം വ്യക്തമാക്കിയെന്നതും ശ്രദ്ധേയമാണ്. കേസില്‍ ബിജെപിയുടെ അഭിഭാഷകന്‍ കെ എം മാണിക്ക് അനുകൂലമായ നിലപാടെടുത്തതിനും രാഷ്ട്രീയ പ്രാധാന്യം ഏറെയുണ്ട്.

Tags:    

Similar News