യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയം ടൂറിസം മേഖലയെ ബാധിച്ചുവെന്ന് എ.സി മൊയ്തീന്‍
ഈ രംഗത്തുള്ള വരുമാന നഷ്ടം നികത്താന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും എ സി മൊയ്തീന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
മദ്യനയം തിരുത്തണമെന്ന നിലപാടിലുറച്ച് ടൂറിസം വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളിലെങ്കിലും മദ്യം ലഭ്യമാക്കണം. കേരളത്തിന്റെ സാമ്പത്തിക രംഗത്തടക്കം മദ്യനയം തിരിച്ചടിയായെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു
മദ്യനയം ടൂറിസം മേഖലക്ക് കനത്ത തിരിച്ചടിയാണെന്ന് കാണിച്ച് മന്ത്രി എ സി മൊയ്തീന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും കത്ത് നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് ടൂറിസം മേഖലയുടെ വളര്ച്ചക്ക് മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ സി മൊയ്തീന്‍ രംഗത്തെത്തിയത് കേരളം മദ്യനിരോധന സംസ്ഥാനമാണെന്ന പ്രചാരണം കേരളത്തിലേക്കുളള വിദേശികളുടെ വരവിനെ സാരമായി ബാധിച്ചു. സാമ്പത്തിക രംഗത്തടക്കം ഇത് തിരിച്ചടിയാണ്.
മദ്യനയത്തില്‍ മാറ്റം വരുത്തുമ്പോള്‍ ടൂറിസം മേഖലയുടെ ആശങ്കകൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ടൂറിസം മന്ത്രിയുടെ അഭിപ്രായം തള്ളിക്കളയാനാകില്ലെന്ന് എക്സൈസ് മന്ത്രി
ടൂറിസം മന്ത്രിയുടെ അഭിപ്രായം തള്ളിക്കളയാനാകില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.സംസ്ഥാന ഖജനാവിന് വലിയ തോതില്‍ പണം നല്‍കുന്ന വകുപ്പാണ് ടൂറിസം. അതുകൊണ്ടു തന്നെ മന്ത്രിയുടെ നിര്‍ദേശം ഗൌരവത്തോടെ കാണുമെന്നും മന്ത്രി അറിയിച്ചു.