ചരക്ക് സേവന നികുതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Update: 2018-05-12 06:37 GMT
Editor : admin
Advertising

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു


ചരക്ക് സേവന നികുതി ഓർഡിനൻസിന് മന്ത്രിസഭയോഗം അംഗീകാരം നൽകി.ജൂലൈ 1ന് ജിഎസ്ടി നിലവിൽ വരുന്നതിൻറ ഭാഗമായാണ് ഓർഡിനൻസ്.ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതിയെ വെക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.

അടുത്തമാസം 1ന് രാജ്യവ്യാപകമായി ഏകീകരിച്ച നികുതിഘടന നിലവിൽ വരുന്നതിൻറ പശ്ചാത്തലത്തിലാണ് സംസ്ഥാനവും ജിഎസ്ടി ഓർഡിനൻസിന് അംഗീകാരം നൽകിയത്.ഇന്ന് ചേർന്ന മന്ത്രിസഭയോഗം ഇതു സംബന്ധിച്ച തീരുമാനമെടുത്തു.കേരളം ഉൾപ്പടെയുളള ചില സംസ്ഥാനങ്ങൾ മാത്രമായിരുന്നു ഇതുവരെ ഇതുവരെ നിയമം പാസാക്കാതിരുന്നത്.നികുതികളെ കുറിച്ചുളള അഭിപ്രായ വ്യത്യാസമായിരുന്നു ഇതിന് കാരണം.കേന്ദ്ര നിയമത്തിന് അനുസൃതമായിട്ടുളള നിയമമാണ് സംസ്ഥാനവും നടപ്പാക്കുന്നത്.

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കാനും മന്ത്രിസഭയോഗം തീരുമാനിച്ചു.ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയിൽ നടി ശാരദ,കെ.ബി വത്സലകുമാരി എന്നിവരെയും ഉൾപ്പെടുത്തി.സിനിമ മേഖലയിലെ സ്ത്രീകൾ പീഡനങ്ങൾ നേരിടുന്നതായുളള നിരവധി പരാതികൾ ലഭിച്ചതിൻറ അടിസ്ഥാനത്തിലാണ് നടപടി.വനിത ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ വുമൺ കളക്ടീവ് ഇൻ സിനിമ ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News