കമ്പ്യൂട്ടര്‍ പഠന രംഗത്തെ ജി ടെക് വിജയഗാഥ
ഗള്‍ഫ് ജോലി സ്വപ്നം കണ്ട് നേടിയ ഡിപ്ലോമയുടെ ബലത്തില്‍ ഒരു യുവ സംരംഭകന്‍ പടുത്തുയര്‍ത്തിയ ഐ ടി വിദ്യാഭ്യാസ ശൃംഘലയെക്കുറിച്ചാണ് ഇന്നത്തെ മീഡിയ വണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.
15 വര്‍ഷം മുമ്പ് കോഴിക്കോട് നഗരത്തില്‍ തുറന്ന ഒരു കംപ്യൂട്ടര്‍പഠന കേന്ദ്രമായിരുന്നു ജി ടെക് എജുക്കേഷന്‍. ഇന്ന് രാജ്യത്തിനകത്തും പുറത്തും നിവധി ശാഖകളുള്ള ഐ ടി വിദ്യാഭ്യാസ സ്ഥാപനമാണ് ജി ടെക്. ഗള്‍ഫ് ജോലി സ്വപ്നം കണ്ട് നേടിയ ഡിപ്ലോമയുടെ ബലത്തില്‍ ഒരു യുവ സംരംഭകന്‍ പടുത്തുയര്‍ത്തിയ ഐ ടി വിദ്യാഭ്യാസ ശൃംഘലയെക്കുറിച്ചാണ് ഇന്നത്തെ മീഡിയ വണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരളയില്‍.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് ഗള്‍ഫ് ജോലി ലക്ഷ്യമിട്ട് കോഴിക്കോട് സ്വദേശി മെഹറൂഫ് മണലൊടി ഐടി ഡിപ്ലോമ കോഴിസിന് ചേര്‍ന്നത്. കേരളത്തില്‍ ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വലിയ സാധ്യതയുണ്ടെന്നായിരുന്നു അവിടെനിന്ന് പഠിച്ച പ്രധാന പാഠം. അത് ജി ടെക്കിന്റെ പിറവിക്ക് കാരണമായി.
ആദ്യ വര്‍ഷം ഏഴ് ജീവനക്കാരും അഞ്ഞൂറ് വിദ്യാര്‍ഥികളും. ഇന്ന് കേരളത്തില്‍ മാത്രം 228 കേന്ദ്രങ്ങള്‍. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമായി ആകെ 562 കേന്ദ്രങ്ങളും നാലായിരത്തോളം തൊഴിലാളികളും. സിംഗപ്പൂരിലും ദുബൈയിലുമായി കോര്‍പ്പറേറ്റ് ഓഫീസുകള്‍. പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ പരം വിദ്യാര്‍ഥികളാണ് ജി ടെക്കിന്റെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നത്.
സാപ്, ഐ ബി എം, അഡോബി, മൈക്രോസോഫ്റ്റ് മുതലായ ഐ ടി ഭീമന്‍മാരുടെ അംഗീകൃത പാര്‍ട്ണര്‍ കൂടിയാണ് ജിടെക്. ജിടെക് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന പേരില്‍ മലബാറില്‍ മുപ്പത് കോളജുകളും സ്ഥാപിച്ചിട്ടുണ്ട്. ഐ ടി സര്‍വകലാശാലയാണ് ജി ടെക്കിന്റെ അടുത്ത ലക്ഷ്യം.