കാട് തളിര്‍ത്തു; സഞ്ചാരികളുടെ പറുദീസയായി ഗവി

Update: 2018-05-12 13:03 GMT
Editor : Muhsina
കാട് തളിര്‍ത്തു; സഞ്ചാരികളുടെ പറുദീസയായി ഗവി
Advertising

മണ്‍സൂണിന് ശേഷം കാട് തളിര്‍ക്കുമ്പോള്‍ വന്യമൃഗങ്ങളെ അടുത്ത് കാണുന്നതിനുള്ള അവസരം ലഭിക്കുമെന്നതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെത്തുന്നത്. പത്തനംതിട്ട - ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍..

സീസണായതോടെ ഗവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തിരക്കേറുന്നു. മണ്‍സൂണിന് ശേഷം കാട് തളിര്‍ക്കുമ്പോള്‍ വന്യമൃഗങ്ങളെ അടുത്ത് കാണുന്നതിനുള്ള അവസരം ലഭിക്കുമെന്നതിനാലാണ് ഇവിടേക്ക് സന്ദര്‍ശകരെത്തുന്നത്. പത്തനംതിട്ട - ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലാണ് ഗവി എന്ന ചെറു ഗ്രാമം സ്ഥിതിചെയ്യുന്നത്.

Full View

പത്തനംതിട്ടയില്‍ നിന്ന് ചിറ്റാര്‍ സീതത്തോട് ആങ്ങമൂഴി വഴി 70 കിലോമീറ്ററോളം കാനന പാത താണ്ടിയാല്‍ ഗവിയിലെത്താം. വീണ്ടും 45 കിലോമീറ്റര്‍ താണ്ടിയാല്‍ ഇടുക്കി കുമളിയിലെത്തും. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കിവേണം ഓരോ ഘട്ടവും കടക്കുവാന്‍. മലയണ്ണാന്റെ കുസൃതി കണ്ട് തുടങ്ങാം. ഈറ്റക്കാടുകളിലേക്ക് കടക്കുമ്പോള്‍ കാട്ടാനക്കൂട്ടങ്ങള്‍ സ്വൈര്യമായി വിഹരിക്കുന്നത് കാണാം. കുന്നിന്‍ മുകളിലും മല‍ഞ്ചെരിവുകളിലും ആനക്കൂട്ടങ്ങളെ കാണാന്‍ സാധിക്കും. മയില്‍, മ്ലാവ് തുടങ്ങി കരിമ്പുലിയേയും കാട്ടുപോത്തിനേയും കണ്ടാസ്വദിക്കാം.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള വിവിധ ഡാമുകളും സഞ്ചാരികള്‍ക്ക് കാഴ്ചയൊരുക്കുന്നുണ്ട്. ദുര്‍ഘടമായ കാനനപാതയാണ് പ്രധാന വെല്ലുവിളി. കാട്ടിനകത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല. ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News