ഓഖി ചുഴലിക്കാറ്റ്; കൊല്ലത്ത് നിന്നും കാണാതായ ഇതരസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വിവരമില്ല
ജിതിന്‍ എന്ന ബോട്ടും പന്ത്രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
ഓഖി ചുഴലിക്കാറ്റില്‍ കൊല്ലത്ത് നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഇനിയും വിവരമില്ല. ജിതിന്‍ എന്ന ബോട്ടും പന്ത്രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെയും കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ മുപ്പതിലധികം ഇതര സംസ്ഥാന തൊഴിലാളികളെ കാണാനുണ്ടെന്നാണ് ഹാര്‍ബറുകളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ശക്തി കുളങ്ങരയില്‍ നിന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ ഇരുപത്തിയെട്ടാം തീയതി മത്സ ബന്ധത്തിന് പോയ ജിതിന്‍ എന്ന ബോട്ടും ഇതിലുണ്ടായിരുന്ന പന്ത്രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ബോട്ട് മുങ്ങി പോയെന്നാണ് ഇതില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് മത്സ്യതൊഴിലാളികള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ബോട്ടിലുണ്ടായിരുന്ന ജൂഡ് എന്ന മത്സ്യ തൊഴിലാളിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ പന്ത്രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് ഫിഷറീസ് വകുപ്പ് ബോട്ടുടമയ്ക്ക് നല്‍കിയിരിക്കുന്ന വിശദീകരണം.
ഇവര്‍ക്ക് പുറമെ ശക്തി കുളങ്ങരയില്‍ നിന്നും നീണ്ടകരയില്‍ നിന്നും നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്.ഇവരുടെ കണക്കെടുക്കാനുള്ള ശ്രമം ഫിഷറീസ് വകുപ്പ് നടത്തി വരുന്നു.അതേ സമയം കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹം ഇനിയും തിരിച്ചറിയാനായിട്ടില്ല