ഓഖി ദുരന്തം; ലത്തീന്‍ കത്തോലിക്ക സഭ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യും
241 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്ക്. കണ്ടെത്തിയ 42 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല
ഓഖി ദുരന്തത്തില്‍പ്പെട്ട് കാണാതായവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ലത്തീന്‍ കത്തോലിക്ക സഭ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനാണ് തീരുമാനം. 241 പേര്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് സഭയുടെ കണക്ക്. കണ്ടെത്തിയ 42 മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് നടത്തിയ തെരച്ചിലില്‍ കോഴിക്കോട് ഭാഗത്തുനിന്ന് ഒരു വള്ളം കണ്ടെത്തി.
ഓഖി ദുരന്തത്തില്‍ മരിച്ച 42 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. മൃതദേഹങ്ങളുടെ ഡിഎന്‍എ ഫലം ശേഖരിക്കുന്നുണ്ടെങ്കിലും ഇതുവരെ തിരിച്ചറിയാനായത് ഒമ്പത് പേരെ മാത്രമാണ്. വിവിധ ജില്ലകളിലെ ആശുപത്രികളിലായാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഒമ്പതും കൊല്ലത്ത് മൂന്നും എറണാകുളത്ത് എട്ടും തൃശൂരില്‍ ഒരു മൃതദേഹവുമാണ് തിരിച്ചറിയാതെ മോര്‍ച്ചറിയിലുള്ളത്. മലപ്പുറത്ത് മൂന്ന് മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലുണ്ട്.
എല്ലാ മൃതദേഹങ്ങളുടെയും സാമ്പിള്‍ തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രത്തിലെത്തിച്ചാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. കാണാതയവര്‍ക്കായി കേരള തീരത്ത് തെരച്ചില്‍ തുടരുകയാണ്. എന്നാല്‍ ഇത് പൂര്‍ണമായി ഫലപ്രാപ്തിയില്‍ എത്തുന്നില്ല എന്ന വികാരം മത്സ്യത്തൊഴിലാളികള്‍ക്കിടയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി നേരിടാന്‍ ലത്തീന്‍ സഭ തീരുമാനിച്ചത്.
ഇനിയുടെ 241 പേരെ കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ സഭയുടെ കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കണക്ക് പ്രകാരം 146 എഫ്‌ഐആറാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.