കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധീരനെ തെറിപ്പിക്കാന്‍ നീക്കം

Update: 2018-05-12 11:54 GMT
Editor : admin
കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് സുധീരനെ തെറിപ്പിക്കാന്‍ നീക്കം
Advertising

വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ എ ഗ്രൂപ്പ് സജീവമാക്കി.

Full View

വിഎം സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങള്‍ എ ഗ്രൂപ്പ് സജീവമാക്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേശീയ നേതാക്കളെ കണ്ടതിന് പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസന്‍ സുധീരനെതിരെ രംഗത്ത് എത്തി. കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റം വേണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നുവെന്ന് ഹസന്‍ സ്ഥിരീകരിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു.

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടായെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കുകയാണ് എംഎം ഹസന്‍ ചെയ്തത്. വിഎം സുധീരന്‍ മാറണമെന്ന ചര്‍ച്ചകള്‍ ഉണ്ടായോയെന്ന് കൃത്യമായി ചോദിച്ചപ്പോഴും മറുപടി കിട്ടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ദേശീയ നേതാക്കളെ കണ്ട് സുധീരനെതിരായ നിലപാട് കടുപ്പിച്ചു. സോണിയാ ഗാന്ധി, രാഹുല്‍ഗാന്ധി, എകെ ആന്റണി, മുകുള്‍വാസനിക്ക് എന്നിവരെയാണ് തിരുവഞ്ചൂര്‍ കണ്ടത്.

പ്രശ്ന പരിഹാരത്തിനായി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവരോട് ശനിയാഴ്ച ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എകെ ആന്റണിയുടെ സാന്നിധ്യത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. സുധീരനെ സ്ഥാനത്ത് നിന്ന് മാറ്റാതെ സമവായം ഉണ്ടാക്കാനാണ് ഹൈക്കമാന്‍ഡിന് താത്പര്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News