വേറിട്ട വഴികളില്‍ വിജയഗാഥ രചിക്കുന്ന മിനാര്‍ ഗ്രൂപ്പ്

Update: 2018-05-12 12:23 GMT
Editor : admin
വേറിട്ട വഴികളില്‍ വിജയഗാഥ രചിക്കുന്ന മിനാര്‍ ഗ്രൂപ്പ്
Advertising

രാജ്യത്ത് ആദ്യമായി ടെംപ്‌കോര്‍ 500 ഡി സര്‍ട്ടിഫിക്കറ്റുള്ള റ്റിഎംറ്റി കമ്പികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചത് മിനാര്‍ ഗ്രൂപ്പാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനത്തിലേക്കു കൂടി ഗ്രൂപ്പ് കടന്നിരിക്കുന്നു.

Full View

വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് ബിസിനസ് രംഗത്ത് വിജയഗാഥ രചിക്കുകയാണ് കോഴിക്കോട് ആസ്ഥാനമായ മിനാര്‍ ഗ്രൂപ്പ്. രാജ്യത്ത് ആദ്യമായി ടെംപ്‌കോര്‍ 500 ഡി സര്‍ട്ടിഫിക്കറ്റുള്ള റ്റിഎംറ്റി കമ്പികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിച്ചത് മിനാര്‍ ഗ്രൂപ്പാണ്. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനത്തിലേക്കു കൂടി ഗ്രൂപ്പ് കടന്നിരിക്കുന്നു. മിനാര്‍ ഗ്രൂപ്പിനെക്കുറിച്ചാണ് ഇന്ന് മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.

20 വര്‍ഷം മുന്‍പ് സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ മൊത്ത വ്യാപാരത്തിലൂടെയാണ് മിനാര്‍ ഗ്രൂപ്പിന്റെ തുടക്കം. 2003ല്‍ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഇരുമ്പ് ഉരുക്ക് വ്യവസായശാലയും 2005ല്‍ കോഴിക്കോട്ട് മിനാര്‍ ഇസ്പാത്ത് പ്രൈവറ്റ് ലിമിറ്റഡും സ്ഥാപിച്ചു. ഇന്ന് മിനാര്‍ ഇസ്പാത്ത് പ്രൈവറ്റ് ലിമിറ്റഡ് അടക്കം നാല് സ്ഥാപനങ്ങള്‍ ഗ്രൂപ്പിന് കീഴിലുണ്ട്. ഗുണനിലവാരത്തില്‍ അതീവ ശ്രദ്ധ നല്‍കിയാണ് മിനാര്‍ ടിഎംടി കമ്പികളുടെ നിര്‍മാണം.

വൈവിധ്യവല്‍കരണത്തിന്റെ ഭാഗമായി വൈദ്യുതി ഉല്‍പ്പാദനത്തിലേക്കു കൂടി കടന്നിരിക്കുകയാണ് മിനാര്‍ ഗ്രൂപ്പ്. കാപ്റ്റീവ് പവര്‍ പ്രോജക്റ്റ്‌സ്, ഇന്‍ഡിപെന്‍ഡന്റ് പവര്‍ പ്രോജക്റ്റ്‌സ് എന്നീ മാതൃകകളില്‍ മൂന്ന് ചെറുകിട ജലവൈദ്യുത പദ്ധതികളുടെ നിര്‍മാണം കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ പുരോഗമിക്കുന്നു. ഇതില്‍ നിര്‍മാണം പൂര്‍ത്തിയാകാറായ പതങ്കയം പദ്ധതി അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി കൂടിയാണിത്.

കേരളത്തിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ തങ്ങളുടേതായ സംഭാവന നല്‍കുകയെന്ന ചിന്ത കൂടി മിനാറിന്റെ ജലവൈദ്യുതപദ്ധതികള്‍ക്ക് പിന്നിലുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റേതടക്കം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പതിനഞ്ചോളം പുരസ്‌കാരങ്ങളാണ് ഇതുവരെ മിനാര്‍ ഗ്രൂപ്പിനെ തേടിയെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News