ലഹരിയില്‍ നിന്നും ജീവിതത്തിലേക്ക്

Update: 2018-05-13 09:21 GMT
ലഹരിയില്‍ നിന്നും ജീവിതത്തിലേക്ക്
Advertising

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തില്‍ പുതുജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പരിചയപ്പെടാം

Full View

ലഹരിയില്‍ നിന്നും മോചനമാഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന ഇടങ്ങളാണ് ലഹരി വിമുക്ത ചികിത്സാ കേന്ദ്രങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളോട് ചേര്‍ന്ന ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ നിന്നും ജീവിതം വീണ്ടെടുത്തവര്‍ നിരവധിയാണ്. കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലെ ലഹരിവിമുക്ത ചികിത്സാകേന്ദ്രത്തില്‍ പുതുജീവിതത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പരിചയപ്പെടാം.

ജീവിതത്തില്‍ സന്തോഷകരമായ ഒരു കാലമുണ്ടായിരുന്നു ഈ യുവാവിന്. ക്രമേണ യൌവനകാലത്തില്‍ താളപ്പിഴകള്‍ വന്നു തുടങ്ങി. ചെറിയ തോതില്‍ തുടങ്ങിയ മദ്യപാനം ലഹരിയുടെ മായലോകത്തെത്തിച്ചതോടെ വീടും വീട്ടുകാരും നഷ്ടമായി. ലഹരിക്കടിമയായി സ്വബോധത്തില്‍ നിയന്ത്രണം നഷ്ടമായതോടെ ഇയാളുടെ ജീവിതം വലിയ ദുരന്തത്തിലായി. പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ഒടുവില്‍ കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം എന്ന ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ചു. പിന്നെ ദീര്‍ഘകാല ചികിത്സ., ഇന്ന് ഇയാള്‍ അറിയുന്നുണ്ട് തനിക്ക് നഷ്ടമായത് ഒരു ജീവിതമാണെന്ന്.

ഇതു പോലെ നിരവധിയാളുകളാണ് ഈ ലഹരി വിമുക്ത കേന്ദ്രത്തിലെത്തുന്നത്. ഓരോ ആളെയും പ്രത്യേകം നിരീക്ഷിച്ചതിനു ശേഷമാണ് ചികിത്സകള്‍ നിര്‍ണയിക്കുക. ജീവിതത്തിലേക്ക് തിരിച്ച് നടക്കാനാഗ്രഹിക്കുന്നവരെ കൈപിടിച്ചുയര്‍ത്താനാണ് ഈ ശ്രമങ്ങള്‍. ലഹരിയോട് വിടപറഞ്ഞ് പുതുജജീവിതത്തിലേക്ക് മടങ്ങിയെത്തുന്നുവരാണ് ഇവരുടെ പ്രചോദനം.

Tags:    

Similar News