വയനാട് തെരുവുനായ്‍ക്കള്‍ 22 കോഴികളെ കടിച്ചുകൊന്നു

Update: 2018-05-13 02:04 GMT
വയനാട് തെരുവുനായ്‍ക്കള്‍ 22 കോഴികളെ കടിച്ചുകൊന്നു
Advertising

പൂര്‍ണമായും നെറ്റുപയോഗിച്ച് മറച്ചിരുന്നതിനാല്‍ കോഴികള്‍ക്ക് പുറത്തേയ്ക്ക് രക്ഷപ്പെടാനും സാധിച്ചില്ല.

Full View

വയനാട് പൊഴുതനയില്‍ തെരുവുനായകളുടെ അക്രമത്തില്‍ ഇരുപത്തി രണ്ട് കോഴികള്‍ ചത്തു. നെറ്റുകള്‍ക്കുള്ളിലായി വളര്‍ത്തിയിരുന്ന കോഴികളെയാണ് നായ്ക്കള്‍ കൂട്ടമായി അക്രമിച്ചത്.

പൊഴുതന പഞ്ചായത്ത് വെങ്ങപ്പള്ളിയിലെ, കൊരണ്ടിയാര്‍കുന്നേല്‍ ഏലിയാമ്മ കുര്യന്‍ വളര്‍ത്തിയിരുന്ന കോഴികളെയാണ് തെരുവുനായ്ക്കള്‍ കടിച്ചു കൊന്നത്. മുന്‍പും അക്രമം ഉണ്ടായിട്ടുണ്ട്. വളര്‍ത്തു മുയലുകളെ തെരുവുനായ്ക്കള്‍ അക്രമിയ്ക്കുന്നതും പതിവാണ്.

ഇന്നലെ, മകളുടെ വിവാഹനിശ്ചയത്തിനായി പോയപ്പോഴായിരുന്നു സംഭവം. അയല്‍വാസിയെ വീട് ഏല്‍പിച്ചായിരുന്നു ഇവര്‍ പോയത്.

65 കോഴികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൂര്‍ണമായും നെറ്റുപയോഗിച്ച് മറച്ചിരുന്നതിനാല്‍ കോഴികള്‍ക്ക് പുറത്തേയ്ക്ക് രക്ഷപ്പെടാനും സാധിച്ചില്ല. ബാക്കിയുള്ളവയെ പിന്നീട്, തുറന്നു വിടുകയായിരുന്നു.

Tags:    

Similar News