ബിജെപിയുമായുള്ള ബന്ധത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വെള്ളാപ്പള്ളി

Update: 2018-05-13 21:03 GMT
Editor : Damodaran
ബിജെപിയുമായുള്ള ബന്ധത്തില്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വെള്ളാപ്പള്ളി
Advertising

കേരളത്തിലെ എന്‍ ഡി എയില്‍ യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍  അവകാശപ്പെട്ടു...


ബി ജെ പി ബന്ധത്തില്‍ അതൃപ്തി പരസ്യമാക്കി വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും. എസ് എന്‍ ഡി പിയുടെ ആവശ്യങ്ങള്‍ ബി ജെ പി മുഖവിലക്കെടുക്കുന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബി ഡി ജെ എസിന്‍റെ ബി ജെ പി ബന്ധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്നായിരുന്നു ബി ഡി ജെ എസ് പ്രസിഡണ്ടായ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്‍റെ പേര് നല്‍കാമെന്നതുള്‍പ്പെടെ എസ് എന്‍ ഡി പി്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ബി ജെ പി പാലിച്ചില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ പ്രതികരണംബി ജെ പിയുമായുള്ള ബന്ധത്തിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതകളുണ്ടെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിക്ക് വാഗ്ദാനം ചെയ്ത കാര്യ.ങ്ങള്‍ നിറവേറ്റുന്നതില്‍ ബി ജെ പിക്ക് വേഗത കുറവുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ ധരിപ്പിക്കുമന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു

ബി ജെ പി ബി ഡി ജെ എസ് ബന്ധം മുന്‍പത്തേക്കാള്‍ ശക്തമായ് മുന്നോട്ട് പോവുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും പ്രതികരണങ്ങള്‍ക്കുള്ള ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍റെ മറുപടി. എന്‍ ഡി എയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും കുമ്മനം കോഴിക്കോട്ട് പറഞ്ഞു

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News