പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

Update: 2018-05-13 06:59 GMT
Editor : Sithara
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതിനെതിരെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്
Advertising

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ചതാണ് പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചതാണ് പിജി ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്. തീരുമാനം സര്‍ക്കാര്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മെഡിക്കല്‍ കോളേജുകളില്‍ പിജി ഡോക്ടര്‍മാര്‍ പ്രതിഷേധ പ്രകടനം നടത്തി.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന് 62 ആയും ഹെല്‍ത്ത് സര്‍വീസിലേത് 56ല്‍ നിന്നും 60 വയസായുമായാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. പരിചയസമ്പത്തുള്ള ഡോക്ടര്‍മാരുടെ കുറവും പിജി കോഴ്സുകളുടെ അഫിലിയേഷന്‍ പ്രശ്നങ്ങളുമാണ് സര്‍ക്കാര്‍ ഉയര്‍ത്തി കാട്ടിയത്. എന്നാല്‍ സര്‍ക്കാര്‍ വാദം തെറ്റാണെന്നും എന്‍ട്രി കേഡറിലെ നിയമനം വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടതെന്നാണ് പിജി ഡോക്ടര്‍മാരുടെ നിലപാട്.

2000ത്തിലധികം പേര്‍ പിഎസ്‍സി ലിസ്റ്റില്‍ നിയമനം കാത്ത് നില്‍ക്കുന്നതും പിജി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധത്തിന്‍റെ തുടക്കമെന്ന രീതിയില്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ച പിജി ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News