ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ കൊച്ചിയില്‍ ജീവിക്കുന്നവര്‍ നിരവധി

Update: 2018-05-13 04:47 GMT
Editor : admin
ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ കൊച്ചിയില്‍ ജീവിക്കുന്നവര്‍ നിരവധി
Advertising

അടച്ചുറപ്പുള്ള വീടും അടിസ്ഥാന സൌകര്യങ്ങളും വാഗ്ദാനങ്ങള്‍ മാത്രമാകുമ്പോള്‍ ഇവരുടെ കാത്തിരിപ്പും നീളുകയാണ്.

Full View

ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ കൊച്ചി നഗരത്തില്‍ ജീവിക്കുന്നവര്‍ നിരവധിപേരുണ്ട്. അടച്ചുറപ്പുള്ള വീടും അടിസ്ഥാന സൌകര്യങ്ങളും വാഗ്ദാനങ്ങള്‍ മാത്രമാകുമ്പോള്‍ ഇവരുടെ കാത്തിരിപ്പും നീളുകയാണ്.

അരക്ഷിതമായ ജീവിതസാഹചര്യമാണ് പെരുമ്പാവൂരിലെ ജിഷയുടെ ജീവന്‍ കവര്‍ന്നതെങ്കില്‍ സമാനമായ ജീവിത പരിസരങ്ങളില്‍ കഴിയുന്നവര്‍ നിരവധിയുണ്ട് കൊച്ചിയില്‍. ഇത് കരിന്തല കോളനിക്ക് സമീപത്തെ റെയില്‍വെ പുറമ്പോക്ക്. ഈ സ്ഥലം പലര്‍ക്കും സുപരിചിതമല്ല, ബഹുനില കെട്ടിടങ്ങള്‍ നിരവധിയുള്ള ഗാന്ധിനഗറിന് സമീപമാണ് ഈ കൂരകള്‍. അവിടെ ഞങ്ങള്‍ കസ്തൂരിയെ കണ്ടുമുട്ടി. അടച്ചുറപ്പില്ലാത്ത വീട്ടിലെ ജീവന്‍റെ സുരക്ഷയെ കുറിച്ച് ചോദിച്ചു.

ഇരുട്ടിന്‍റെ മറവ് തേടുന്നവര്‍ മാത്രമല്ല, മഴയും, പകര്‍ച്ച വ്യാധികളും പട്ടിണിയുമെല്ലാം ഇവര്‍ക്ക് മുന്നില്‍ തീര്‍ക്കുന്നത് പ്രതിബന്ധങ്ങളാണ്. വികസന വഴിയില്‍ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ് കൊച്ചി. പക്ഷേ ചരിത്രത്തില്‍ സ്ഥാനമില്ലാതെ മാറ്റി നിര്‍ത്തപ്പെടുന്നവര്‍ക്ക് ആരുമില്ല ആശ്രയം. മറ്റൊരു ദുരന്തവാര്‍ത്ത ഉണ്ടാകുന്നതുവരെയെങ്കിലും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News