ജോലി തേടി കേരളത്തിലെത്തിയ ബംഗ്ലാദേശികള്‍ ജയിലില്‍ നിന്ന് ഇന്ന് നാട്ടിലേക്ക്

Update: 2018-05-13 07:58 GMT
ജോലി തേടി കേരളത്തിലെത്തിയ ബംഗ്ലാദേശികള്‍ ജയിലില്‍ നിന്ന് ഇന്ന് നാട്ടിലേക്ക്
Advertising

പാസ്‍പോര്‍ട്ട് ഇല്ലാതെ കേരളത്തിലെത്തിയ 36 ബംഗ്ലാദേശികള്‍ ജയില്‍ മോചിതരായി

പാസ്‍പോര്‍ട്ട് ഇല്ലാതെ കേരളത്തിലെത്തിയ 36 ബംഗ്ലാദേശികള്‍ ജയില്‍ മോചിതരായി. സംസ്ഥാന സര്‍ക്കാരിന്റെയും ബംഗ്ലാദേശ് എംബസിയുടെയും ഇടപെടലിന്റെ ഭാഗമായാണ് ആറ് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ നാട്ടിലേക്കയക്കുന്നത്.

Full View


ജോലി തേടിയെത്തിയ 35 ബംഗ്ലാദേശ് പൌരന്‍മാരെ മതിയായ രേഖകളില്ലാത്തതിനാല്‍ മലപ്പുറം വാഴക്കാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇവരെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 4 മാസത്തെ ‌തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധി തീര്‍ന്നതോടെ ചില സന്നദ്ധ സംഘടനകളുടെ ഇടപെടല്‍ വഴി സംസ്ഥാന സര്‍ക്കാരും ബംഗ്ലാദേശ്
സര്‍ക്കാരും ചേര്‍ന്ന് ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കേരളത്തോടുള്ള നന്ദി അറിയിച്ചാണ് ഇവര്‍ മടങ്ങിയത്.

കുന്നംകുളം സ്റ്റേഷനില്‍ കേസുള്ള ഒരാള്‍ കൂടി വിയ്യൂര്‍ ജയിലില്‍ കഴിയുന്നുണ്ട്. ഇയാളെയും ഉടന്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സ്വതന്ത്രരായവരെ ബിഎസ്എഫിന്റെ സഹായത്തോടെയാണ് നാട്ടിലെത്തിക്കുക.

Tags:    

Similar News