ബാര്‍കോഴ: കേരള കോണ്‍ഗ്രസിന്റെ പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വിവാദത്തില്‍

Update: 2018-05-14 20:10 GMT
ബാര്‍കോഴ: കേരള കോണ്‍ഗ്രസിന്റെ പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വിവാദത്തില്‍
Advertising

ചെന്നിത്തല ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും ജേക്കബ് തോമസും ചേര്‍ന്നാണ് മാണിയെ പ്രതിയാക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

കെ എം മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തെക്കുറിച്ച് കേരള കോണ്‍ഗ്രസിറെ അന്വേഷണ സമിതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നറിപ്പോര്‍ട്ട് പുറത്ത് വന്നു. രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കളും , വിജിലന്‍സ് ഡയര്കടര്‍ ജേക്കബ് തോമസും ‍ ചേര്‍ന്നാണ് മാണിയെ പ്രതിയാക്കാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ട് ആരും തയ്യാറാക്കിയിട്ടില്ലെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ സി എഫ് തോമസ് പറഞ്ഞു.


കെ എം മാണിയേയും കേരള കോണ്‍ഗ്രസിനെയും ലക്ഷ്യം വെച്ചാണ് ബാര്‍കോഴ ആരോപണം ഉയര്‍ന്നെതന്നാണ് റിപപ്ോര്‍ട്ടിലെ കണ്ടെത്തല്‍. രമേശ് ചെനന്ിത്തല, പിസി ജോര്‍ജ് ജോസഫ് വാഴക്കന്‍തുടങ്ങിയ. രാഷ്ട്രീയ നേതാക്ികളും വിഡിലന്‍സ് ജയറക്ടര്‍ ജേകക്ബ് തോമസ് , കോഴക്കേസ് അന്വേഷിച്ച വിജിലന്‍ സ് എസ് പി ആര്‍ സുകേശ്ന്‍ എന്നിവരും ഗൂഡാലോചനയില്‍ പങ്കാളികളാണ്. ഉമ്മന്‍ചാണ്ടിക്കും ഗൂഡാലോചനെയെക്കുറിച്ച് അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പുറത്ത് വന്നത് പാര്‍ട്ടിയുടെ അന്വേഷണ റിപ്പരോ‍ട്ടെംല്ലെന്ന് അന്വേഷണ സമിതി ചെയര്‍മാന്‍ സി എഫ് തോമസ് പറഞ്ഞു

എന്നാല്‍ കെ എം മാണി റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളഞ്ഞില്ല. അഭിപ്രായ പ്രകടനത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു

Full View
Tags:    

Similar News