സംരംഭകര്‍ക്ക് ആത്മവിശ്വാസം നല്‍കി സര്‍ക്കാര്‍ പദ്ധതികള്‍
ജനങ്ങളുടെ മനോഭാവത്തിലുണ്ടായ ഈ മാറ്റം കേരളത്തിലെ സംരംഭകത്വത്തില്‍ വലിയ കുതിപ്പിന് വഴിതുറക്കുമെന്നും
സ്റ്റാര്‍ട്ട് അപ് നയം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംരംഭക രംഗത്ത് വലിയ ഉണര്‍വാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹത്തിന്റെ മനോഭാവത്തിലും അത് മാറ്റം വരുത്തി. സര്‍ക്കാര്‍ പദ്ധതികളും നിലപാടുകളും സംരംഭകര്‍ക്ക് നല്‍കിയ ആത്മവിശ്വസത്തിന്റെ അനുഭവസാക്ഷ്യമാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോ കേരള.
സ്റ്റാര്‍ട്ട് അപ് നയം പാസാക്കുകയും തിരുവനന്തപുരത്തും കൊച്ചിയിലുമായി സ്റ്റാര്‍ട്ട് അപ് സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത് കേരളത്തിലെ സംരംഭക മേഖലയില്‍ വലിയ ഉണര്‍വുണ്ടാക്കി. സംരംഭകത്വത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ യുവാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും സൃഷ്ടിച്ച മാറ്റങ്ങളും ചെറുതല്ല. യുവാക്കള്‍ക്ക് അളവില്ലാത്ത ആത്മവിശ്വസമാണ് ഇത് നല്‍കിയത് .
സര്‍ക്കാറിന്റെ പ്രോത്സാഹനവും പ്രചാരണവും പൊതുസമൂഹത്തിന്റെ മനോഭാവത്തിലും കാര്യമായ മാറ്റങ്ങളുണ്ടാക്കി. പരീക്ഷണങ്ങളെയും സംരംഭങ്ങളെയും പിന്തുണക്കാന്‍ തയാറാകുന്ന തരത്തിലേക്ക് സമൂഹം മാറി.
ജനങ്ങളുടെ മനോഭാവത്തിലുണ്ടായ ഈ മാറ്റം കേരളത്തിലെ സംരംഭകത്വത്തില്‍ വലിയ കുതിപ്പിന് വഴിതുറക്കുമെന്നും ഈ രംഗത്തുള്ളവര്‍ വിലയിരുത്തുന്നു. തിരുവന്തപുരം ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഫാബ് ലാബ്, കൊച്ചിയില്‍ പൂര്‍ത്തിയായി വരുന്ന ടെക്നോളജി ഇന്നൊവേഷന്‍ സോണ്‍ പോലുള്ളവ യുവ സംരംഭകര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും.