വാഗ്ദാന ലംഘനത്തിനെതിരെ പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

Update: 2018-05-14 09:32 GMT
Editor : admin
വാഗ്ദാന ലംഘനത്തിനെതിരെ പ്രതിഷേധവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍
Advertising

എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോടാണ് ദുരിതബാധിതര്‍ വീണ്ടും സമരം നടത്തിയത്.

Full View

മുഖ്യമന്ത്രിയുടെ വാഗ്ദാന ലംഘനത്തിനെതിരെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ വീണ്ടും സമരം നടത്തി. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ കാസര്‍കോടാണ് ദുരിതബാധിതര്‍ വീണ്ടും സമരം നടത്തിയത്.

ഫെബ്രുവരി 3ന് മഖ്യമന്ത്രിയുടെ സാന്നിധ്യത്തിലെടുത്ത ഒരു തീരുമാനവും നടപ്പിലാവാത്ത സാഹചര്യത്തിലാണ് ദുരിതബാധിതരുടെ സമരം. 2011ലെ എന്‍ഡോസള്‍ഫാന്‍ സമരത്തിന്റെ ഒര്‍മ്മകള്‍ നിലനില്‍ക്കുന്ന ഒപ്പു മരച്ചുവട്ടിലാണ് ദുരിതബാധിതര്‍ ഒത്തുകൂടിയത്. സാമൂഹ്യ പ്രവര്‍ത്തകരന്‍ സി ആര്‍ നീലകണ്ഠന്‍ സമരം ഉദ്ഘാടനം ചെയ്തു.

ദുരന്തബാധിതമേഖലയില്‍ ഫെബ്രുവരി 25 മുതല്‍ അഞ്ച് മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്നായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുവരെയായി ഒരു മെഡിക്കല്‍ ക്യാമ്പുപോലും നടന്നില്ല. പുതുതായി 610 പേരെക്കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ കടം എഴുതിതള്ളാനുള്ള തീരുമാനത്തിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലായിരുന്നു ദുരിതബാധിതരുടെ സമരം. തെരഞ്ഞെ‌ടുപ്പ് സമയത്ത് എന്‍ഡോസള്‍ഫാന്‍ പ്രശ്നങ്ങള്‍ കൂടി ഉയര്‍ത്തികൊണ്ടുവരികയാണ് പീഡിത മുന്നണിയുടെ ലക്ഷ്യം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News