സുമിക്സിന്റെ കുഞ്ഞുടുപ്പുകള്‍ക്ക് പിന്നില്‍ വനിതാ സംരംഭക

Update: 2018-05-14 18:23 GMT
Editor : admin
സുമിക്സിന്റെ കുഞ്ഞുടുപ്പുകള്‍ക്ക് പിന്നില്‍ വനിതാ സംരംഭക
Advertising

കുഞ്ഞുടുപ്പുകള്‍ക്കായി മലപ്പുറത്തു നിന്ന് പിറന്ന ബ്രാന്റാണ് സുമിക്സ്.

Full View

കുഞ്ഞുടുപ്പുകള്‍ക്കായി മലപ്പുറത്തു നിന്ന് പിറന്ന ബ്രാന്റാണ് സുമിക്സ്. വനിത സംരംഭകയായ കെ പി ബീനയാണ് ഇതിന്റെ ശില്‍പി. ദക്ഷിണേന്ത്യന്‍ വസ്ത്ര വിപണിയില്‍ ഇടംനേടി കഴിഞ്ഞ സുമിക്സിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ - മലബാര്‍ ഗോള്‍ഡ് ഗോ കേരള.

കുഞ്ഞുടുപ്പുകള്‍ തേടി തന്റെ തുണിക്കടയിലെത്തിയിരുന്ന രക്ഷിതാക്കളുടെ അഭിരുചികള്‍ കണ്ടറിഞ്ഞാണ് മലപ്പുറം തിരുവാലി സ്വദേശി കെ.പി ബീന കുട്ടികള്‍ക്ക് വേണ്ടി ഒരു ബ്രാന്‍ഡ് രൂപകല്‍പന ചെയ്തത്. അതാണ് സുമിക്സ്. ഇന്ന് ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഏറ്റവും സ്വീകാര്യതയുള്ള പേരായി സുമിക്സ് മാറിക്കഴിഞ്ഞു.

തമിഴ്നാട്ടിലെ തിരിപ്പൂരിലെ സ്വന്തം മില്ലില്‍ നിന്ന് കൊണ്ടുവരുന്ന തുണികള്‍ തയ്ക്കുന്നത് മലപ്പുറം തിരുവാലിയില്‍. ഇതുവഴി നിലനിര്‍ത്തുന്ന ഗുണമേന്മയാണ് സുമിക്സിന്റെ വിജയരഹസ്യം. ഗുണനിലവാരം നിലനിര്‍ത്താനുള്ള തീരുമാനം ലാഭത്തില്‍‌ കുറവുവരുത്തിയെങ്കിലും വിപണിയില്‍ ഇടം നേടാന്‍ സഹായിച്ചുവെന്നും ബീന പറഞ്ഞു. എളുപ്പത്തില്‍ ലാഭമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് പല സംരംഭങ്ങളും പരാജയപ്പെടാന്‍ കാരണം.

നവജാത ശിശുകള്‍ മുതല്‍ രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളാണ് സുമിക്സിനുള്ളത്. കളിപ്പാട്ടമടക്കം കുട്ടികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടകീഴില്‍ ഒരുക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. മുംബൈയില്‍ ഇതിനായി ഒരു സ്ഥാപനം തുടങ്ങിക്കഴിഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News