മീഡിയവണ്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പൊലീസ്

Update: 2018-05-15 01:12 GMT
Editor : admin
മീഡിയവണ്‍ സംഘത്തെ ആക്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ പൊലീസ്
Advertising

സംഭവം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കിപ്പുറവും പ്രതികളെ തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്.

Full View

കൊല്ലം ചാത്തന്നൂരില്‍ മീഡിയവണ്‍ വാര്‍ത്താസംഘത്തിന് നേരെ അക്രമം അഴിച്ചു വിട്ട സിഐടിയു നേതാക്കള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ പൊലീസ് . സംഭവം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കിപ്പുറവും പ്രതികളെ തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. അതേസയമയം സിഐടിയു നേതാക്കളുടെ അക്രമത്തില്‍ പരിക്കേററ് ചികിത്സയില്‍ കഴിയുന്ന മീഡിയവണ്‍ ക്യാമറാമാനെ ഒന്നാം പ്രതിയാക്കി ചാത്തന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ചാത്തന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ സര്‍വീസ് മുടക്കി ,സിഐടിയു പ്രവര്‍ത്തകര്‍ സമ്മേളനം നടത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇക്കഴിഞ്ഞ 19 നാണ് മീഡിയവണ്‍ വാര്‍ത്താ സംഘത്തിന് നേരെ അക്രമം ഉണ്ടായത്. സിഐടിയു നേതാക്കള്‍ സംഘടിച്ചെത്തി ക്യാമറ തല്ലിതകര്‍ക്കുകയും ക്യാമറാമാനായ അരുണ്‍ മോഹനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്യ്യുകയായിരുന്നു .സിഐടിയു പ്രാദേശിക നേതാവായി അറിയപ്പെടുന്ന അനിലാലിന്റ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം . ദൃശ്യങ്ങളില്‍ അനിലാല്‍ അടക്കമുള്ളവര്‍ അരുണ്‍ മോഹനെ മര്‍ദ്ദിക്കുന്നതും വ്യക്തമായിരുന്നു. എന്നാല്‍ നാല് ദിവസങ്ങള്‍ക്കിപ്പുറവും പ്രതികളില്‍ ഒരാളെ പോലും തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസിന്റെ നിലപാട്. അതേസമയം ഡിപ്പോയില്‍ കടന്നുകയറി എന്ന പേരില്‍ ക്യാമറാമാനായ അരുണ്‍ മോഹനനെ ഒന്നാം പ്രതിയാക്കി ചാത്തന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News