പുത്തന്‍ സംരംഭകര്‍ക്ക് നിയമത്തിലുള്ള ഇളവുകള്‍
വ്യവസായ തര്‍ക്ക നിയമം, ട്രേഡ് യൂണിയന്‍ നിയമം തുടങ്ങി എട്ട് സുപ്രധാന നിയമങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് ബാധകമല്ല. ഈ നിയമങ്ങളെ പരിചയപ്പെടുത്തുകയാണ് മീഡിയ വണ്‍മലബാര്‍ ഗോള്‍ഡ് ഗോ കേരള.
പുതിയ സംരംഭങ്ങളുമായി എത്തുന്നവര്‍ക്ക് പല നിയമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കുന്നുണ്ട്. വ്യവസായ തര്‍ക്ക നിയമം, ട്രേഡ് യൂണിയന്‍ നിയമം തുടങ്ങി എട്ട് സുപ്രധാന നിയമങ്ങള്‍ മൂന്ന് വര്‍ഷത്തേക്ക് ഇവര്‍ക്ക് ബാധകമല്ല. ഈ നിയമങ്ങളെ പരിചയപ്പെടുത്തുകയാണ് മീഡിയ വണ്‍മലബാര്‍ ഗോള്‍ഡ് ഗോ കേരള.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പുതിയ സംരംഭകരെ സഹായിക്കാന്‍ നയങ്ങളും പദ്ധതികളുമുണ്ട്. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി വലിയ ഇളവുകളും നല്‍കുന്നുണ്ട് സര്‍ക്കാര്‍. പക്ഷെ ഇക്കാര്യങ്ങളൊന്നും കൃത്യമായി ആരും അറിയിയുന്നില്ലെന്ന് മാത്രം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ തുടങ്ങിയ സംരംഭം, വാര്‍ഷിക വിറ്റ് വരവ് 25 കോടിയില്‍ താഴെ, പുതിയ ഉത്പന്നമോ, പഴയ ഉത്പന്നങ്ങള്‍ പുതിയ രീതിയിലോ വിപണിയില്‍ അവതരിപ്പിക്കുക. അങ്ങനെയാകുന്‌പോള്‍ അത് സര്‍ക്കാര്‍ നയത്തിന് കീഴിലെ സ്റ്റാര്‍ട്ട് അപ്പാകും.
ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷക്കൊപ്പം മേല്‍പ്പറഞ്ഞ യോഗ്യത കൂടി തെളിയിച്ച് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാല്‍ സ്റ്റാര്‍ട്ട് അപ്പ് കാര്‍ഡ് കിട്ടും. പിന്നെ നമുക്കും സ്മാര്‍ട്ടായ സ്റ്റാര്‍ട്ടപ്പുകാരനാകാം. സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തേക്ക് ആദായ നികുതി നല്‍കേണ്ടതില്ല, പരാമ്പാരാഗത ഭൗതിക സ്വത്ത് വിറ്റ് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങുകയാണെങ്കില്‍ വില്പന നികുതിയില്‍ നിന്നും ഇളവ് ലഭിക്കും.
കേന്ദ്രത്തില് മൈക്രോ യൂണിറ്റ്‌സ് ഡവലപ്‌മെന്റെ് ആന്റെ് റീ ഫിനാന്‍സിംഗ് ഏജന്‍സി അഥവാ മുദ്രാ, കേരളത്തില്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ സിഡ്ബി എന്നിവരാണ് സ്റ്റാര്‍ട്ട് അപ്പുകാരെ സഹായിക്കുക. കളമശ്ശേരി സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലെ കിന്‍ഫ്രയും തിരുവനന്തപുരത്തെ കെ എസ് ഐ ഡി സിയുമാണ് നോഡല്‍ ഏജന്‍സികള്‍.