ഗോ കേരള ക്യാമ്പയിന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

Update: 2018-05-17 03:32 GMT
Editor : admin
ഗോ കേരള ക്യാമ്പയിന്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
Advertising

കേരളത്തിലെ സംരംഭക മേഖലയില്‍ വര്‍ധനയുണ്ടാകണമെങ്കില്‍ നിയമങ്ങള്‍കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

Full View

സംരംഭക മിത്രയും മീഡിയവണും ചേര്‍ന്ന് സംഘടിപ്പിച്ച മലബാര്‍ ഗോള്‍ഡ് ഗോ കേരള കാമ്പയിന്റെ ഭാഗമായി എറണാകുളത്ത് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. കേരളത്തിലെ സംരംഭക മേഖലയില്‍ വര്‍ധനയുണ്ടാകണമെങ്കില്‍ നിയമങ്ങള്‍കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു. ചര്‍ച്ചയില്‍ വിവിധ മേഖലയിലെ വിദഗ്ധര്‍ പങ്കെടുത്തു.

സര്‍ക്കാര്‍ സ്ഥാപനങ്ങളും തദ്ദേശഭരണകൂടങ്ങളും ധനകാര്യ സ്ഥാപനങ്ങളും സംരംഭകരോടുള്ള നിഷേധാത്മക സമീപനം തിരുത്തണമെന്ന് ടേബിള്‍ ടോക്കില്‍ നിര്‍ദേശമുയര്‍ന്നു. പദ്ധതികള്‍ക്ക് വിട്ടുകൊടുത്ത ഭൂമിയുടെ വിനിയോഗത്തെ കുറിച്ച് പരിശോധന നടത്തണം. പലതരം നിയമങ്ങളും വ്യവസ്ഥകളും സൃഷ്ടിക്കുന്ന സങ്കീര്‍ണത സംരംഭകര്‍ നേരിടുന്ന വെല്ലുവിളിയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. സംരംഭകത്വം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, വ്യവസായ വകുപ്പിനെ

ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ വകുപ്പാക്കി മാറ്റുക, ഫലപ്രദമായ ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുക, തുടങ്ങിയ നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. നിര്‍ദേശങ്ങള്‍ സമാഹരിച്ച് സംസ്ഥാന സര്‍ക്കാറിന് കൈമാറുമെന്ന് മീഡിയവണ്‍ സിഇഒ എം അബ്ദുല്‍ മജീദ് പറഞ്ഞു. സംരംഭക മിത്ര സെക്രട്ടറി സാമുവല്‍ മാത്യു നന്ദി പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News