ബോണസില്ല; കൊച്ചി സിമന്‍റ്സിലെ തൊഴിലാളികള്‍ സമരത്തില്‍

Update: 2018-05-17 16:34 GMT
ബോണസില്ല; കൊച്ചി സിമന്‍റ്സിലെ തൊഴിലാളികള്‍ സമരത്തില്‍
Advertising

നഷ്ടത്തിന്റെ കണക്ക് പറഞ്ഞല്ല ഇവര്‍ക്ക് ബോണസ്

Full View

ബോണസ് ലഭിക്കാത്തിനെ തുടര്‍ന്ന് കൊച്ചി സിമന്‍റ്സിലെ തൊഴിലാളികള്‍ സമരത്തില്‍. റീജ്യണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്മെന്‍റ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് കമ്മീഷണറുടെ ഓഫീസ് തൊഴിലാളികള്‍ ഉപരോധിച്ചു. തിങ്കളാഴ്ച തിരുവന്തപുരത്ത് വെച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടക്കും.

ഒന്‍പത് വര്‍ഷമായി ഹൈഡല്‍ ബെര്‍ഗ് എന്ന കന്പനിയാണ് കൊച്ചിന്‍ സിമന്‍റ്സ് നടത്തുന്നത്. അന്നു മുതല്‍ ഈ തൊഴിലാളികള്‍ക്ക് ഓണത്തിന് ബോണസ് ലഭിക്കണമെങ്കില്‍ ഇതുപോലെ സമരം നടത്തേണ്ട അവസ്ഥയാണ്.

കഴിഞ്ഞ തവണ 20 ശതമാനം ബോണസാണ് നല്കിയത്. തുച്ചമായ ശമ്പളം ലഭിക്കുന്ന ഇവര്‍ ഇത്തവണ കൂടുതല്‍ ഒന്നും ആവശ്യപ്പെട്ടതുമില്ല. നഷ്ടത്തിന്റെ കണക്ക് പറഞ്ഞല്ല ഇവര്‍ക്ക് ബോണസ് നിഷേധിക്കുന്നതെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ റീജ്യണല്‍ ലേബര്‍ കമ്മീഷണറുടെ മുന്‍പില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവര്‍ ഓഫീസും ഉപരോധിച്ചു.

തിങ്കളാഴ്ച തിരുവനന്തപുരത്ത് വെച്ച് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില് ചര്ച്ച വിളിച്ചിട്ടുണ്ട്. ഇതും വിജയിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.

Tags:    

Similar News