പൂരാവേശത്തില്‍ തൃശൂര്‍; പൂരപ്രേമികള്‍ പഞ്ചവാദ്യ ലഹരിയില്‍

Update: 2018-05-17 01:53 GMT
Editor : admin
പൂരാവേശത്തില്‍ തൃശൂര്‍; പൂരപ്രേമികള്‍ പഞ്ചവാദ്യ ലഹരിയില്‍
Advertising

കണിമംഗലം ശാസ്താവ് വടക്കുന്നാഥ സന്നിധിയിലേക്ക് എത്തിയതോടെയാണ് പൂരത്തിന്റെ ചടങ്ങുകള്‍ക്ക് ഔദ്യോഗിക തുടക്കമായത്

Full View

ചരിത്രപ്രസിന്ധമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് വടക്കുംനാഥ സന്നിധിയില്‍ എത്തിയതോടെയാണ് ചടങ്ങുകള്‍‍ ആരംഭിച്ചത്. ഇത്തവണയും പൂരനഗരിയിലേക്ക് ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. പരവൂര്‍ വെടിക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

രാവിലെ തട്ടകത്തില്‍ നിന്നും പുറപ്പെട്ട കണിമംഗലം ശാസ്താവ് ഏഴരയോടെ തെക്കേഗോപുരവാതില്‍ തുറന്ന് വടക്കുന്നാഥ സന്നിധിയിലേക്ക് പ്രവേശിച്ചു. ഇതോടെയാണ് പൂരദിവസത്തെ ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഏഴ് ഘടക പൂരങ്ങളും വടക്കുംനാഥനെ കാണാനായി എത്തി. ഗജവീരന്‍മാരുടെയും പഞ്ചവാദ്യത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയായിരുന്നു ഘടക പൂരങ്ങളുടെ വരവ്.

തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്‍റെ മഠത്തില്‍ വരവും പാറമ്മേക്കാവിന്‍റെ എഴുന്നള്ളത്തും നടന്നു. കുടമാറ്റവും വെടിക്കെട്ടും അടക്കമുള്ള പൂരനിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും സിനിമതാരങ്ങളും മറ്റ് സാംസ്കാരിക പ്രമുഖരും പൂരംകാണാന്‍ എത്തിയിട്ടുണ്ട്. അതേസമയം പരവൂര്‍ വെടിക്കെട്ട് അപകടത്തിന്‍രെ പശ്ചാത്തലത്തില്‍ വന്‍സുരക്ഷ ക്രമീകരണങ്ങളാണ് ഇത്തവണത്തെ പൂരത്തിന് ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News