ശബരിമല സ്ത്രീ പ്രവേശത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ്

Update: 2018-05-17 04:58 GMT
Advertising

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്

ശബരിമല സ്ത്രീ പ്രവേശത്തില്‍ മുന്‍ നിലപാട് തിരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തന്ത്രി, പന്തളം കൊട്ടാരം പ്രതിനിധികള്‍ അടക്കമുള്ളവരുടെ അഭിപ്രായം ആരാഞ്ഞശേഷം നിലപാട് കോടതിയെ അറിയിക്കുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. അതേസമയം വിഷയത്തില്‍ ബോര്‍ഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ദേവസ്വം പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

Full View

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെയാണ് ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്. ഇക്കര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ തന്ത്രിയടക്കമുള്ളവരുടെ അഭിപ്രായം തേടുമെന്നും പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കി.

സ്ത്രീപ്രവേശം സംബന്ധിച്ച് ശബരിമലയിലെ നിലവിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുമെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ മുന്‍ നിലപാട്. അതേസമയം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News