കോംട്രസ്റ്റ് നെയ്ത്ത്ശാല പൊളിക്കാനെത്തിയ കരാറുകാരനെ തൊഴിലാളികള്‍ തടഞ്ഞു

Update: 2018-05-18 02:02 GMT
Editor : Alwyn K Jose
കോംട്രസ്റ്റ് നെയ്ത്ത്ശാല പൊളിക്കാനെത്തിയ കരാറുകാരനെ തൊഴിലാളികള്‍ തടഞ്ഞു
Advertising

പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചു.

Full View

കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ശാലയിലെ ഉപകരണങ്ങള്‍ പൊളിച്ച് നീക്കാനെത്തിയ കരാറുകാരനെ തൊഴിലാളികള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെ തുടര്‍ന്ന് പൊളിക്കല്‍ നിര്‍ത്തിവെച്ചു. കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനാല്‍ നെയ്ത്തുശാല പൊളിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്.

കോംട്രസ്റ്റ് നെയ്ത്തുശാല നില്‍ക്കുന്ന ഒരേക്കര്‍ സ്ഥലം നേരത്തെ കമ്പനി മാനേജ്മെന്റ് സ്വകാര്യ വ്യക്തിക്ക് വിറ്റതാണ്. കോടതി വിധിയുടെ കൂടി അടിസ്ഥാനത്തിലാണ് നെയ്ത്തുശാലയിലെ ഉപകരണങ്ങള്‍ പൊളിച്ച് നീക്കാന്‍ സ്ഥല ഉടമ നിയോഗിച്ച കരാറുകാരന്‍ എത്തിയത്. കുറച്ച് ഭാഗം പൊളിച്ചു നീക്കിയ ഉടന്‍ തൊഴിലാളികള്‍ എത്തി തടയുകയായിരുന്നു. പൊലീസെത്തി പൊളിക്കല്‍ നിര്‍ത്തിവെപ്പിച്ചു. കോംട്രസ്റ്റ് ഏറ്റെടുക്കാന്‍ നിയമസഭ പാസാക്കിയ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണ്. പുരാവസ്തു മൂല്യമുള്ള നെയ്ത്തുഫാക്ടറി സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഉപകരണങ്ങള്‍ പൊളിച്ചുനീക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. കോംട്രസ്റ്റ് ഏറ്റെടുക്കാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലാണ്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News