ഭാരത് ആശുപത്രിയില്‍ നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു; മാനേജ്മെന്റിനെതിരെ ആത്മഹത്യ കുറിപ്പ്

Update: 2018-05-18 01:46 GMT
Editor : Muhsina
Advertising

സമരം നൂറാം ദിവസത്തിലേക്ക് അടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ബിജിത എന്ന ചിങ്ങവനം സ്വദേശിനിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി സമരം കഴിഞ്ഞ് വീട്ടിലെത്തിയ..

കോട്ടയത്തെ ഭാരത് ആശുപത്രിക്കെതിരെ സമരം നടത്തുന്ന നഴ്സുമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിങ്ങവനം സ്വദേശിനി ബിജിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സമരം കഴിഞ്ഞ് വീട്ടിലെത്തിയ ബിജിത മാനേജ്മെന്റിനെതിരെ കത്ത് എഴുതി വെച്ച ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

Full View

സമരം നൂറാം ദിവസത്തിലേക്ക് അടുത്തിട്ടും പ്രശ്നം പരിഹരിക്കാന്‍ മാനേജ്മെന്റ് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് ബിജിത എന്ന ചിങ്ങവനം സ്വദേശിനിയായ നഴ്സ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി സമരം കഴിഞ്ഞ് വീട്ടിലെത്തിയ ബിജിത ആത്മഹത്യ ശ്രമത്തിന് ചെയ്യുന്നതിന് പൂര്‍ണ്ണ ഉത്തരവാദി ഭാരത് മാനേജ്മെന്റാണെന്ന് എഴുതിവെച്ചതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പനിക്കുള്ള ഗുളിക അമിതമായി കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. എന്നാല്‍ ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

നിരാഹാര സമരം ആരംഭിച്ചിട്ടും യാതൊരു നടപടിയും മാനേജ്മെന്റോ ഭരണകൂടമോ ഇവരുടെ കാര്യത്തില്‍ കൈക്കൊള്ളുന്നില്ല. 5 പേര്‍ ഇതിനോടകം തന്നെ നിരാഹാരം ഇരുന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ നിരാഹാരം ഇരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലും പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് നഴ്സുമാരുടെ തീരുമാനം.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News