ഫാറൂഖ് അധ്യാപകനെതിരെ കേസെടുത്തത് സംഘപരിവാർ സ്വാധീനം മൂലം: കുഞ്ഞാലിക്കുട്ടി
Update: 2018-05-18 03:10 GMT
ഫാറൂഖ് കോളജിനെ ചിലർ ലക്ഷ്യം വെക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
പ്രസംഗത്തിന്‍റെ പേരിൽ ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനെതിരെ കേസെടുത്തത് സർക്കാരിന്‍റെ സംഘപരിവാർ സ്വാധീനം മൂലമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. ഫാറൂഖ് കോളജിനെ ചിലർ ലക്ഷ്യം വെക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അധ്യാപകന്‍ പറഞ്ഞതിനോട് വിയോജിപ്പുണ്ടെങ്കില്‍ ശക്തമായി എതിര്‍പ്പ് രേഖപ്പെടുത്താം. പക്ഷേ കേസെടുത്തത് ടാര്‍ജറ്റിങാണെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.