സൌമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയെന്ന് ഡോ. ഷേര്‍ളി വാസു

Update: 2018-05-19 15:38 GMT
Editor : Alwyn K Jose
സൌമ്യ വധക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയെന്ന് ഡോ. ഷേര്‍ളി വാസു
Advertising

സൌമ്യ വധക്കേസില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയതായി ഫോറന്‍സിക് വിദഗ്ധ‍ ഡോ.ഷേര്‍ളി വാസു.

Full View

സൌമ്യ വധക്കേസില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് വീഴ്ച പറ്റിയതായി ഫോറന്‍സിക് വിദഗ്ധ‍ ഡോ.ഷേര്‍ളി വാസു. സൌമ്യയുടെ പോസ്റ്റ്മോര്‍ട്ടം നട‌ത്തിയ താനുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ചര്‍ച്ച നടത്താന്‍ പോലും തയാറായില്ല. പ്രതിക്കനുകൂലമായി മൊഴി നല്‍കിയ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സര്‍വ്വീസില്‍ തുടരുന്നത് ശരിയാണോയെന്ന് പരിശോധിക്കണമെന്നും ഷേര്‍ളി വാസു പറഞ്ഞു.

സൌമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് സൌമ്യയെ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഷേര്‍ളി വാസു സര്‍ക്കാര്‍ അഭിഭാഷകനെതിരെ രംഗത്തെത്തിയത്. മെഡിക്കല്‍ എവിഡന്‍സ് മാത്രമുള്ള കേസില്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത ഡോക്ടറോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞാല്‍ മാത്രമേ കേസില്‍ വാദിക്കാനാവൂ. എന്നാല്‍ അതുണ്ടായില്ല. സര്‍ക്കാര്‍ അഭിഭാഷകന്റെ വീഴ്ച മനപ്പൂര്‍വ്വമാണോ കേസ് പഠിക്കാത്തത് കൊണ്ടോണോ എന്ന് പരിശോധിക്കണം. ഇതിന് പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കണം. കേസില്‍ തെറ്റായ മൊഴി നല്‍കിയ ഡോക്ടര്‍മാരടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ തുടരുകയാണ്. സൌമ്യയെ ട്രെയിനില്‍ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയതിന് തെളിവുകളുണ്ടെന്ന് നേരത്തെ ഷേര്‍ളി വാസു പറഞ്ഞിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News