വെള്ളം തേടി, വറ്റിവരണ്ട പുഴ കുഴിച്ച് നാട്ടുകാര്‍
പുഴയില്‍ കുഴി ഉണ്ടാക്കിയാണ് ഇവിടുത്തുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉളള വെളളം കണ്ടെത്തുന്നത്.
മലപ്പുറം ജില്ലയിലെ കാളികാവില്‍ രൂക്ഷമായ വരള്‍ച്ചയാണ് അനുഭവപെടുന്നത്. പുഴയില്‍ കുഴി ഉണ്ടാക്കിയാണ് ഇവിടുത്തുകാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉളള വെളളം കണ്ടെത്തുന്നത്. പ്രദേശത്തെ മിക്ക ജലാശയങ്ങളും വറ്റിവരണ്ടു കഴിഞ്ഞു.
കുഞ്ഞ് ഐമനും കൂട്ടുകാരും കഴിഞ്ഞ വേനലിലും ഈ പുഴയില്‍ നീന്തികളിച്ചതാണ്. ഇന്ന് കാളികാവ് പുഴ വറ്റി വരണ്ടിരിക്കുന്നു. പുഴ നവീകരണത്തിന്റെ പേരില്‍ തടയണ പൊളിച്ചുമാറ്റിയതാണ് രൂക്ഷമായ വരള്‍ച്ചക്ക് കാരണം. ഇന്നിപ്പോള്‍ പുഴക്ക് നടുവില്‍ ചെറുകുഴികളുണ്ടാക്കി അതിലെ വെളളമാണ് ഇന്നാട്ടുകാര്‍ കുളിക്കാനും അലക്കാനും എല്ലാം ഉപയോഗിക്കുന്നത്. എല്ലാ വേനലവധിക്കും പുഴ വിനോദമാക്കിയ കുരുന്നു മനസുകളെ ഈ അവസ്ഥ ഏറെ വേദനിപ്പിച്ചിട്ടുണ്ട്.
കുട്ടികളും പുരുഷന്‍മാരും കുഴിക്ക് അരികിലെത്തി കുളിക്കും. സ്ത്രീകള്‍ എല്ലാ ആവശ്യങ്ങള്‍ക്കും പുഴയിലെ കുഴിയില്‍നിന്നും വെളളം വീട്ടിലേക്ക് കൊണ്ടുപോകണം. ഒരുകാലത്ത് നിറഞ്ഞ് ഒഴുകിയിരുന്ന പുഴയിലിന്ന് ഇത്തരത്തില്‍ ധാരളം കുഴികള്‍കാണാം.