കോളജ് വേദി നിഷേധിച്ചു; കെ എസ് ഭഗവാന്‍ പങ്കെടുത്ത സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം റോഡരികില്‍
ക്യാംപസിനകത്ത് പരിപാടി നടത്തിയാൽ സംഘർഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
കോളജ് മാനേജ്മെന്‍റ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കന്നഡ എഴുത്തുകാരൻ കെ എസ് ഭഗവാൻ പങ്കെടുത്ത കണ്ണൂർ സർവകലാശാല യൂണിയൻ ഉദ്ഘാടനം റോഡരികിൽ വെച്ചു നടത്തി. ക്യാംപസിനകത്ത് പരിപാടി നടത്തിയാൽ സംഘർഷമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.
കണ്ണൂര്‍ സര്‍വ്വലാശാല യൂണിയന്‍ ഉദ്ഘാടനത്തിന് വേദി ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പേ സംഘാടകര്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു. പരിപാടിക്ക് ആദ്യം അനുമതി നല്‍കിയ കോളജ് അധികൃതര്‍ പക്ഷെ അവസാന നിമിഷം അനുമതി നിഷേധിച്ചു. കെ എസ് ഭഗവാന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനേജ്മെന്‍റിന്‍റെ ഈ തീരുമാനം.
തുടര്‍ന്നാണ് കോളജിന് മുന്നിലെ റോഡരുകില്‍ പ്രത്യേക വേദിയുണ്ടാക്കി ഉദ്ഘാടനചടങ്ങ് നടത്താന്‍ യൂണിയന്‍ ഭാരവാഹികള്‍ തീരുമാനിച്ചത്. വിശ്വാസങ്ങളെയും മതങ്ങളെയും ചോദ്യം ചെയ്ത് സാമൂഹ്യ ഉന്നതിയിലേക്ക് രാജ്യത്തെ വളര്‍ത്താന്‍ പുതിയ തലമുറക്ക് കഴിയണമെന്ന് യൂണിയന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് കെ എസ് ഭഗവാന്‍ പറഞ്ഞു.
കെ എസ് ഭഗവാനെ കൂടാതെ സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍, യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ മാത്രമാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്. നിര്‍മ്മലഗിരി കോളേജിന്‍റെ നടപടിക്കെതിരെ സര്‍വകലാശാലക്ക് പരാതി നല്‍കാനാണ് യൂണിയന്‍ ഭാരവാഹികളുടെ തീരുമാനം