അനു രാഘവനെ ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് ഹൈക്കോടതി
എന്നാല്‍ സമയ പരിധി അവസാനിപ്പിച്ചതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ മറുപടി നല്‍കി
ഒളിമ്പിക്സ് 4 ഗുണം നാന്നൂറ് മീറ്റര്‍ വനിതാ വിഭാഗത്തില്‍ അനു രാഘവനെ ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് ഹൈക്കോടതി. എന്നാല്‍ സമയ പരിധി അവസാനിപ്പിച്ചതിനാല്‍ ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഒളിമ്പിക് അസോസിയേഷന്‍ മറുപടി നല്‍കി.
കഴിഞ്ഞ സീസണില്‍ മിന്നുന്ന ഫോമിലായിരുന്നു അനു രാഘവന്‍. എന്നാല്‍ അനുവിന് പകരം കര്‍ണാടക താരം അശ്വിനി അകുഞ്ജിയെയാണ് ഉള്‍പ്പെടുത്തിയത്. സീസണില്‍ നാലു തവണയും നാന്നൂറു മീറ്ററില്‍ അശ്വിനിയെക്കാള്‍ മികച്ച സമയമായിരുന്നു അനു. എന്നാല്‍ അനുവിനെ തഴഞ്ഞ് റിലേയില്‍ അശ്വിനിയെയാണ് ഉള്‍പ്പെടുത്തിയത്. അനുവിനെ ഉള്‍പ്പെടുത്താത്തത് അനീതിയെന്ന് ഹൈക്കോടതി പറഞ്ഞു.
സമയപരിധി കഴിഞ്ഞതിനാല്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നായിരുന്നു ഒളിമ്പിക് അസോസിയേഷന്റെ നിലപാട്. നഷ്ടമായത് ജീവിതത്തിലെ വലിയ സ്വപ്നമെന്ന് അനു പറഞ്ഞു. പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തണമെന്നും അനു പറഞ്ഞു. അത് ലറ്റിക് ഫെഡറേഷനിലെ ഉന്നതരുടെ ഇടപെടല്‍ കാരണമാണ് അവസരം നഷ്ടമായതെന്നാണ് ആരോപണം.